ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം ഡിസംബർ 8ന്
Mail This Article
×
ഡാലസ് ∙ ഡാലസിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം 2024 ഡിസംബർ 8ന് വൈകിട്ട് 3.30-ന് പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കുന്നു.
മുൻ മീറ്റിങ് മിനിറ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ അപ്‌ഡേറ്റ് പുതുക്കിയ ഫോം അല്ലെങ്കിൽ പുതുക്കിയ ലിസ്റ്റ്, ബൈലോ ഭേദഗതി ഒബിഎൽ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതി, ബിൽഡിങ് സെക്യൂരിറ്റി ഒ അപ്‌ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം, പ്രോജക്ട് അപ്‌ഡേറ്റുകൾ, അർദ്ധ വാർഷിക അക്കൗണ്ട്, 2025-2026 ലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സൈമൺ ജേക്കബ് അറിയിച്ചു.
English Summary:
India Cultural and Education Centre-Annual General Body on 8th December
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.