ADVERTISEMENT

ടെക്സാസ് ∙ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്മ യഥാർഥത്തിൽ നിരപരാധിയെന്ന് കോടതി. കാമറൂൺ കൗണ്ടി ജില്ലാ കോടതി ജഡ്ജി അർതുറോ നെൽസനാണ് കേസിൽ ശിക്ഷിക്കപ്പെട്ട മെലിസ എലിസബത്ത് ലൂസിയോ (56) നിരപരാധിയെന്ന് വിധിച്ചത്.

2007 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. പാരാമെഡിക്കുകളാണ് വീട്ടിൽ രണ്ട് വയസ്സുള്ള കുട്ടിയെ  മരിച്ച നിലയിൽ കണ്ടെത്തിത്. തുടർന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് കുട്ടിയുടെ അമ്മയായ ലൂസിയോയെ അറസ്റ്റുചെയ്തു. 

കുട്ടിയുടെ മാരകമായ പരുക്കുകൾ ഗോവണിയിൽ നിന്ന് വീണതാണ് എന്ന് കാണിക്കുന്ന തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഉത്തരവ്.  നിലവിൽ ടെക്സസ് ക്രിമിനൽ അപ്പീൽ കോടതിയുടെ പരിഗണനയിലാണ് കേസ്. 

English Summary:

Texas Judge Finds Mother on Death Row Innocent in Daughter’s Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com