ന്യൂയോർക്ക് ഐകെസിസി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Mail This Article
ന്യൂയോർക്ക് ∙ ഇന്ത്യൻ ക്നാനായ കാത്തലിക് കമ്യൂണിറ്റി ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പുതിയ പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനി തയ്യിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. റീജനൽ ഏരിയ കോ-ഓർഡിനേറ്റർമാരായി ലാലി വെളുപ്പറമ്പിൽ, മേരിക്കുട്ടി കണ്ടാരപ്പള്ളി (റോക്‌ലാൻഡ്), നിഷി കൊടിയന്തറ ജസ്റ്റിൻ വട്ടക്കളം (ബിക്യുഎൽഐ), ടിന്റു പട്ടാർകുഴി, സിബി മനയ്ക്കപറമ്പിൽ (ന്യൂജഴ്‌സി/സ്റ്റാറ്റൻ ഐലൻഡ്), കവിത ചെമ്മാച്ചേരിൽ, സജി കണ്ണങ്കര പുത്തൻപുരയിൽ (വെസ്റ്റ്ചെസ്റ്റർ/കണക്റ്റികട്ട്) എന്നിവരെയും തിരഞ്ഞെടുത്തു.
കെസിസിഎൻഎ നാഷനൽ കൗൺസിൽ അംഗങ്ങളായ് ബെർണീ മുല്ലപ്പള്ളിൽ, ചാക്കോ മണിമല, ജേക്കബ് കുസുമാലയം (യൂത്ത് പ്രതിനിധി), സാജൻ ഭഗവതികുന്നേൽ, സജി ഒരപ്പാങ്കൽ, സിജു ചേരുവൻകാലായിൽ, ജോയ് പാറടിയിൽ എന്നിവരെയും തിരഞ്ഞെടുത്തു. 1976 ൽ തുടങ്ങിയ അസോസിയേഷന്റെ അൻപതാം വാർഷികവും 2001 ൽ വാങ്ങിയ റോക്‌ലാൻഡ് കമ്യൂണിറ്റി സെന്ററിന്റെ ഇരുപത്തിഅഞ്ചാം വാർഷികവും അടക്കമുള്ള ഒട്ടനവധി പദ്ധതികളാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ലക്ഷ്യമിടുന്നത്. ഇതിനായ് ട്രൈസ്റ്റേറ്റിലെ എല്ലാ ക്നാനായകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.