ADVERTISEMENT

ഹൂസ്റ്റൺ ∙ ജയിംസ് പി. ജോർജ്(76) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതരായ കടമ്പണ്ട് പ്ലാവിളപുത്തൻ വീട്ടിൽ പി.ഐ. ജോർജ്, പെണ്ണമ്മ ജോർജ് ദമ്പതികളുടെ  മകനാണ് ജയിംസ് ജോർജ്. 1972-ൽ, അമേരിക്കയിലേക്ക് കുടിയേറിയ ജെയിംസ് ടെക്‌സസിലെ ഡാലസിൽ കുറച്ചുകാലം താമസിച്ച ശേഷം, 1975-ൽ  ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി. ഹൂസ്റ്റണിലെ ഐപിസി ചർച്ചിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ജയിംസ്. 

ഭാര്യ: കൊട്ടാരക്കര പനവേലിൽ വീട്ടിൽ മേരിക്കുട്ടി, മക്കൾ: ജേസൺ ജോർജ്, ജെൻസി ആന്റണി, മരുമക്കൾ: ആൻഡ്രൂ ആന്റണി, ഗ്രേസ് ജോർജ്, പേരക്കുട്ടികൾ: ബെല്ല, മാഡിസൺ, കാലേബ്, ടെയ്‌ലർ. സഹോദരങ്ങൾ: ലീലാമ്മ ജേക്കബ്- സാം ജേക്കബ് (കലിഫോർണിയ), മറിയാമ്മ സാം - സാം കുഞ്ഞു (ഡാലസ്), ഡാർലിം ബോബൻ - ഉണ്ണുണ്ണി (ഡാലസ്), ജോസ് പി. ജോർജ് - മറിയാമ്മ ജോർജ് (ഹൂസ്റ്റൺ), എലിസബത്ത് ചെമ്പനാൽ -ജോർജ് ചെമ്പനാൽ (ഡാലസ്).

പൊതുദർശനം: നവംബർ 22 വൈകിട്ട് 6:30 മുതൽ 9:00 മണി വരെ ഹെബ്രോൺ ഐപിസി, 4660 സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്വേ ഈസ്റ്റിൽ. സംസ്കാര ശുശ്രുഷ: നവംബർ 23 രാവിലെ 9:00 മുതൽ 11:30 വരെ ഹെബ്രോൺ ഐപിസിയിൽ, തുടർന്ന് സൗത്ത് പാർക്ക് ഫ്യൂണറൽ സെമിത്തേരിയിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക് ജോസ് പി ജോർജ് (ഹൂസ്റ്റൺ) - 832 754 9204 ബന്ധപ്പെടുക.

English Summary:

James p George Died in Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com