ഭക്ഷ്യവിഷബാധയെന്നു തെറ്റിദ്ധരിച്ചു; ഒടുവില്‍ യുവതി ശുചിമുറിയില്‍ കുഞ്ഞിനു ജന്മം നല്‍കി
Mail This Article
താന്‍ പൂര്‍ണഗര്‍ഭിണിയാണെന്നു തിരിച്ചറിയാതിരുന്ന യുവതി ഒടുവില്‍ ശുചിമുറിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. കടുത്ത വയറുവേദന അനുഭവപ്പെട്ടപ്പോള്‍ ഭക്ഷ്യവിഷബാധയാണെന്നാണ് ന്യൂജഴ്സി സ്വദേശിനി പാട്രിക്ക ക്രോഫോര്‍ഡ് കരുതിയത്. പാട്രിക്കയും ഭര്‍ത്താവ് ഇവാനും ഏറെ നാളുകളായി ഒരു കുഞ്ഞിനു വേണ്ടി ശ്രമിക്കുകയായിരുന്നു. എന്നാല്‍ പാട്രിക്ക ഗര്‍ഭിണിയാണെന്ന് ഇരുവരും തിരിച്ചറിഞ്ഞതുമില്ല. കഴിഞ്ഞ 28 നാണ് പാട്രിക്കയ്ക്ക് വയറ്റില്‍ അസ്വസ്ഥതകള്‍ തോന്നിത്തുടങ്ങിയത്. ഭക്ഷ്യവിഷബാധയാണെന്നു കരുതിയെങ്കിലും വേദന കൂടിയതോടെ ബാത്ത്റൂമില്‍ പോയപ്പോഴായിരുന്നു പ്രസവം.
അപൂര്‍വങ്ങളില്‍ അപൂര്‍വം സ്ത്രീകള്‍ക്കാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. ഗര്‍ഭ ലക്ഷണങ്ങളൊന്നും ഇവര്‍ക്കു തിരിച്ചറിയാന്‍ സാധിക്കില്ല. ഇതാണ് പാട്രിക്കയ്ക്കും സംഭവിച്ചത്. നാളുകള്‍ക്കു മുന്‍പ് പിതാവ് മരിച്ചതിനെ തുടര്‍ന്നുള്ള മാനസികസംഘര്‍ഷങ്ങളുമായി കഴിഞ്ഞ പാട്രിക്കയ്ക്ക് കുഞ്ഞിന്റെ ചലനങ്ങള്‍ പോലും അറിയാന്‍ സാധിച്ചില്ല.
ആര്‍ത്തവം ക്രമമല്ലാതിരുന്നതും ഗര്‍ഭം കണ്ടെത്താന്‍ വൈകിച്ചു. വയറുവേദന കൂടിയതോടെ ബാത്ത്റൂമിലേക്ക് പോയതും കുഞ്ഞു പുറത്തേക്കു വന്നതും ഒന്നിച്ചായിരുന്നു . ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അദ്ഭുതമായെന്നു പാട്രിക്ക പറയുന്നു. കുഞ്ഞിനു വേണ്ടതൊന്നും വീട്ടില്‍ ഒരുക്കിയിരുന്നില്ല. പിന്നെ ബന്ധുക്കളും സുഹൃത്തുക്കളും വേഗത്തില്‍ എല്ലാം സജ്ജമാക്കി. പാട്രിക്കയുടെ പിതാവിന്റെ പേരായ ജയിംസ് എന്നാണ് കുഞ്ഞിനും പേര് നല്‍കിയിരിക്കുന്നത്