ADVERTISEMENT

ഒരു വിഭാഗം ആന്റിബയോട്ടിക്കുകൾ രോഗികളിൽ നാഡീ തകരാറിനു കാരണമാകുമെന്ന് പഠനം. ശ്വസന പ്രശ്നങ്ങൾക്കും മൂത്രനാളിയിലെ അണുബാധയ്ക്കും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ നാഡീതകരാറിനുള്ള സാധ്യത 50 ശതമാനം വർധിപ്പിക്കുന്നതായി യുകെയിലെ ഡണ്ടീ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടു. 

1.3 ദശലക്ഷം പേരുടെ വിവരങ്ങൾ പഠനത്തിനായി അപഗ്രഥിച്ചു. മൂത്രനാളിയിലെ അണുബാധയ്ക്കും ശ്വസനപ്രശ്നങ്ങൾക്കും സാധാരണയായി ഉപയോഗിക്കുന്ന ഫ്ലൂറോക്വിനോ ലോൺ ആണ് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നത്. ഇതിന്റെ ഉപയോഗം മൂലം പെരിഫെറൽ ന്യൂറോപ്പതി ബാധിക്കാനുള്ള സാധ്യത 47 ശതമാനമാണ്. ഈ ആന്റിബയോട്ടിക് മൂലം ഓരോ വർഷവും പതിനായിരത്തിൽ 2.4 പേർക്ക് നാഡീ തകരാറുകൾ സംഭവിക്കുന്നതായി JAMA ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

അമോക്സിലിൻ ക്ലാവുനലേക് എന്ന ആന്റിബയോട്ടിക് കഴിച്ചവരിൽ പെരിഫെറൽ ന്യൂറോപ്പതിക്കുള്ള സാധ്യത കുറവാണ് എന്നും കണ്ടു. ഫ്ലൂറോക്വിനോലോൺ ചികിത്സ തേടിയവരിൽ പുരുഷന്മാർക്കാണ് നാഡീതകരാറിനു സാധ്യത കൂടുതൽ എന്നും പ്രായം കൂടുന്നതനുസരിച്ച് രോഗസാധ്യതയും കൂടുന്നതായും പഠനം പറയുന്നു. 

ചില ആളുകളിൽ പ്ലൂറോക്വിനോലോണിന്റെ പാർശ്വഫലങ്ങൾ ദീർഘകാലത്തേക്ക് ഉണ്ടാകുമെന്ന് ഗവേഷകനായ ഡാനിയൽ മൊഗേൽസ് പറയുന്നു. കൈകാലുകളുടെ ഞരമ്പുകൾക്ക് വേദന, ബാലൻസ് പ്രശ്നങ്ങൾ ഇവയും ഉണ്ടാകാം. 

ഫലപ്രദമായ ആന്റിബയോട്ടിക് ആണ് ഫ്ലൂറോക്വിനോലോൺ (Fluroquinolone) എങ്കിലും ചിലർക്കെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാവാം എന്ന കാര്യം ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കണം. ഈ മരുന്നിന്റെ ഉപയോഗം മൂലം നാഡീവൈകല്യങ്ങൾ വരാനുള്ള സാധ്യത 50 ശതമാനം ആണെന്നും ഇത് ചികിത്സ നേടിയാലും ആറുമാസം വരെ നീണ്ടു നിൽക്കാമെന്നും ഗവേഷകർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com