ഈ ലക്ഷണങ്ങൾ കണ്ടാൽ ഡെങ്കിപ്പനി സംശയിക്കണം, ചികിത്സ വൈകരുത്
Mail This Article
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നതിൽ മുതൽ രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയ ദൈർഘ്യം 5- 8 ദിവസമാണ്.
ഡെങ്കിപ്പനി വരുന്നതോടെ രക്തത്തിന്റെ ടോട്ടൽ കൗണ്ട്, പ്ലേറ്റ്ലെറ്റ് കൗണ്ട് എന്നിവ കുറയുന്നു. ഇതു രോഗിയിൽ വിവിധ തരത്തിലുള്ള രക്തസ്രാവത്തിനു കാരണമാകുന്നു. അങ്ങനെ രോഗി മരിക്കുന്ന അവസ്ഥാവിശേഷത്തിൽ വരെ എത്തിച്ചേരുന്നു. അതിനാൽ ഡെങ്കിപ്പനിയെ ഭയക്കേണ്ടതു തന്നെയാണ്.
സാധാരണ ഡെങ്കിപ്പനി തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ
.തീവ്രമായ പനി
. കടുത്ത തലവേദന
. കണ്ണുകൾക്ക് പിന്നിൽ വേദന
. പേശികളിലും സന്ധികളും വേദന
. നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ
. ഓക്കാനവും ഛർദിയും
തീവ്രമായ ഡെങ്കി ഹെമറാജിക് പനി തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ
നേരത്തെ പറഞ്ഞ ഡെങ്കിപ്പനിയുടെ ലക്ഷണം കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ഒരു രോഗലക്ഷണം ഉണ്ടെങ്കിൽ
. വിട്ടുമാറാത്ത , അസഹനീയമായ വയറുവേദന
. മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്‌തസ്രാവം
. രക്‌തത്തോടു കൂടിയതോ ഇല്ലാതെയോ ഇടവിട്ടുള്ള ഛർദി
. കറുത്ത നിറത്തിൽ മലം പോകുക
. അമിതമായ ദാഹം (വായിൽ വരൾച്ച), നാഡിമിഡിപ്പ് കുറയൽ, ശ്വാസോഛാസത്തിന് വൈഷമ്യം
. ചർമം വിളറിയും ഈർപ്പമേറിയതും ഒട്ടിപ്പിടിക്കുന്നതുമാകുക
. അസ്വസ്‌ഥത, ബോധക്ഷയം.