ADVERTISEMENT

സോഫ്റ്റ് ഡ്രിങ്കുകളും മധുരപാനീയങ്ങളും കൂടുതൽ കഴിക്കുന്നത് മരണസാധ്യത കൂട്ടുമെന്നു ഗവേഷകർ. പത്തു യൂറോപ്യൻ രാജ്യങ്ങളിലെ നാലര ലക്ഷത്തിലധികം വരുന്ന സ്ത്രീപുരുഷന്മാരിൽ നടത്തിയ പഠനത്തിൽ, മാസത്തിൽ ഒരു ഗ്ലാസ് സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നവരെ അപേക്ഷിച്ച് ദിവസം രണ്ടോ മൂന്നോ ഗ്ലാസ് കുടിക്കുന്നവർക്ക് രോഗങ്ങൾ മൂലമുള്ള മരണസാധ്യത ഏറുമെന്നു കണ്ടു. 16 വർഷം തുടർച്ചയായി നടത്തിയ പഠനത്തിൽ, ഇവരിൽ 41693 പേർ ഇങ്ങനെ മരണമടഞ്ഞതായി കണ്ടു. 

43 ശതമാനം പേർ കാൻസർ ബാധിച്ചും 21. 8 ശതമാനം പേർ സർക്കുലേറ്ററി രോഗങ്ങളാലും 2.9 ശതമാനം പേർ ദഹന സംബന്ധമായ രോഗങ്ങളാലുമാണു മരിച്ചത്. ഫ്രാൻസിലെ ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസറിലെ നീൽ മർഫിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

പഞ്ചസാര ചേർത്ത മധുര പാനീയങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും ഉപയോഗിക്കുന്നതിനു പകരം ആരോഗ്യമേകുന്ന പാനീയങ്ങൾ– പ്രത്യേകിച്ച് വെള്ളം– കുടിക്കണമെന്ന് ജാമ ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com