ADVERTISEMENT

കാൻസർ ചികിത്സയിലെ വിഷമകരമായ പാർശ്വഫലങ്ങളിലൊന്നാണ് കീമോതെറാപ്പി മൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിൽ. ഇതിനൊരു പരിഹാരമായി മുടിനാരുകളെ സംരക്ഷിക്കാൻ പുതിയൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

കാൻസർ ചികിത്സയിൽ, പ്രത്യേകിച്ചും ശ്വാസകോശാർബുദം, സ്തനാർബുദം ഇവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ട മരുന്നുകളാണ് ടാക്സേനുകൾ. പലപ്പോഴും ഇവ വളരെക്കാലം നീണ്ടു നിൽക്കുന്ന മുടികൊഴിച്ചിലിനു കാരണമാകുന്നു. ടാക്സേനുകൾ മൂലം ഉണ്ടാകുന്ന മുടി നഷ്ടപ്പെടൽ എങ്ങനെ തടയാം എന്നായിരുന്നു ഗവേഷകരുടെ ചിന്ത. 

ഇതിനായി CDK 4/6 എന്ന ഇൻഹിബിറ്റേഴ്സ് എന്നയിനം മരുന്നുകൾ ഗവേഷകർ ഉപയോഗിച്ചു. ഇത് രോമകൂപങ്ങൾക്ക് നാശമുണ്ടാക്കാതെതന്നെ അർബുദകോശവളർച്ചയെ തടയുമെന്നു പഠനത്തിൽ കണ്ടു. ടാക്സേൻ കീമോതെറാപ്പിയോട് രോമകൂപങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നും പഠനം മനസ്സിലാക്കി. 

രോമത്തിന്റെ ചുവട്ടിൽ, വിഭജിച്ചു കൊണ്ടിരിക്കുന്ന പ്രത്യേകയിനം കോശങ്ങൾ ഉണ്ടെന്നും ഇവ മുടി കിളിർക്കാന്‍ നിർണായകമാണെന്നും കണ്ടു. ഇവയിൽ നിന്നുണ്ടാകുന്ന മൂലകോശങ്ങൾ ടാക്സേനുകളോട് വൾണറബിൾ ആണ്. അതുകൊണ്ടുതന്നെ ഈ മൂലകോശങ്ങളെ കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളിൽ നിന്ന് രക്ഷിക്കേണ്ടതുണ്ട്. പഠനത്തിനു നേതൃത്വം നൽകിയ ഡോ. തൽവീൻ പൂർബ പറഞ്ഞു. 

കീമോതെറാപ്പിക്കു വിധേയരാകുന്ന രോഗികളുടെ തലയോട്ടിയിലെ രോമകോശങ്ങളുടെ വിഭജനം സാവധാനത്തിലാക്കി മുടി കൊഴിച്ചിൽ തടയുന്ന കൂടുതൽ മരുന്നുകൾ വികസിപ്പിക്കാൻ ഈ പഠനം പ്രയോജപ്പെടുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

എന്നാൽ എന്തുകൊണ്ടാണ് ചില രോഗികൾക്ക് കൂടുതൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതെന്നും ചില മരുന്നുകൾക്ക് കൂടുതൽ പാർശ്വഫലങ്ങൾ ഉള്ളതെന്നും അറിയില്ലെന്നും ഗവേഷർ കൂട്ടിച്ചേർത്തു. 

സെന്റർ ഫോർ ഡെർമറ്റോളജി റിസർച്ച് നടത്തിയ പഠനം EMBO മോളിക്യുലാർ മെഡിസിനിൽ പ്രസിദ്ധീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com