അർബുദ ചികിത്സ: ഇമ്യൂണോ തെറപ്പിയുമായി ബോംബെ ഐഐടി
Mail This Article
×
അർബുദം പൂർണമായി സുഖമാക്കുന്നതിനുള്ള പുതിയ ചികിത്സാകണ്ടെത്തലുമായി ബോംബെ ഐഐടി ശാസ്ത്രജ്ഞർ. സിഎആർ(കീമെറിക് ആന്റിജൻ റിസപ്റ്റേഴ്സ്) ടി കോശങ്ങൾ ഉപയോഗിച്ച് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി അർബുദ കോശങ്ങളെ നശിപ്പിക്കുന്ന ഇമ്യൂണോതെറപ്പി ബയോ സയൻസസ് ആൻഡ് ബയോ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫ. രാഹുൽ പുർവാറും സംഘവുമാണ് വികസിപ്പിച്ചെടുത്തത്.
വിദേശത്ത് നാലു കോടി രൂപ ചെലവു വരുന്ന ഇമ്യൂണോതെറപ്പി ഇവിടെ 15 ലക്ഷത്തിനു ചെയ്യാനാവുമെന്നും ഇവർ പറയുന്നു.
അർബുദ കോശങ്ങളെ നശിപ്പിക്കുന്നതിനായി പുതിയ പ്രതിരോധ കോശങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കിയെടുക്കുന്ന രീതിയാണിത്. സർജറി, റേഡിയേഷൻ, കീമോതെറപ്പി തുടങ്ങിയവയെക്കാൾ സൗകര്യപ്രദം. രക്താർബുദത്തിന് ഏറെ ഫലപ്രദമെന്നും കണ്ടെത്തിയിട്ടുണ്ട്.
English Summary: Immunotherapy to Treat Cancer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.