ADVERTISEMENT

സൂര്യഗ്രഹണ സമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്നത് കാഴ്ചശക്തി കുറയ്ക്കുവാൻ കാരണമായേക്കാം. സൂര്യനിൽ നിന്നും വരുന്ന അൾട്രാ വയലറ്റ് രശ്മികൾ കാഴ്ചയ്ക്ക് സാധാരണഗതിയിൽ തന്നെ കേട് ഉണ്ടാക്കുന്നതാണ്.

എന്നാൽ സൂര്യനെ നേരിട്ട് നോക്കുവാൻ നമുക്ക് സാധാരണഗതിയിൽ കഴിയുകയില്ല എന്നതിനാൽ തന്നെ അത്തരം ഒരു ബുദ്ധിമുട്ട് ഉണ്ടാകാറില്ല. എന്നാൽ സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ മറക്കുമ്പോൾ നമുക്ക് നേരിട്ട് സൂര്യനെ നോക്കാൻ കഴിയുന്നതിനാൽ അൾട്രാവയലറ്റ് രശ്മികൾ കണ്ണിൽ പ്രവേശിക്കുകയും കാഴ്ച നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തേക്കാം .

ഇതിനായുള്ള സോളാർ ഫിൽട്ടർ കണ്ണടകൾ ഉപയോഗിച്ചു കൊണ്ട് മാത്രം സൂര്യനെ ഈ സമയത്ത് വീക്ഷിക്കുന്നതാണ് നല്ലത്.

ഐ.എസ്.ഒ_12312_2 ഗ്രേഡ് ഉള്ള സോളാർ ഫിൽറ്റർ കണ്ണടകൾ തന്നെ ഉപയോഗിക്കണം. എസ്സ്‌റേയ് ഫിലിം, കൂളിങ് ഗ്ലാസ് എന്നിവ ഇതിനായി ഉപയോഗിക്കരുത്.

കുട്ടികൾ സൂര്യഗ്രഹണം കാണുവാൻ കൂടുതൽ ആവേശം കാണിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധ ഈ കാര്യത്തിൽ വേണ്ടതാണ്.

കാമറ ,ബൈനോക്കുലർ,എന്നിവ ഉപയോഗിച്ചും ഈ സമയത്ത് സൂര്യനെ നോക്കുന്നത് ഒട്ടും നന്നല്ല

സൂര്യഗ്രഹണസമയം മുൻകാലങ്ങളിൽ വളരെ വിചിത്രമായ നിയന്ത്രണങ്ങൾ പറഞ്ഞിരുന്നു എങ്കിലും അത്തരം നിയന്ത്രണങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

ഗർഭിണികൾ ഈ സമയത്ത് പുറത്തിറങ്ങാൻ പാടില്ല, ഈ സമയം ആഹാരം പാചകം ചെയ്യുവാൻ, കഴിക്കുവാൻ പാടില്ല തുടങ്ങിയ വിചിത്രമായ ആചാരങ്ങൾക്ക് ഇന്ന് എതൊരു അടിസ്ഥാനവുമില്ല

നഗ്നനേത്രങ്ങൾ ഉപയോഗിച്ച് സൂര്യനെ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടും എന്നുള്ള ശാസ്ത്ര സത്യം മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

English Summary: Don't watch solar eclipse with naked eyes: reason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com