ADVERTISEMENT

ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്ക് മരുന്നുകൾ വിൽക്കാൻ പാടില്ലെന്നു ഫാർമസികൾക്ക് നിർദേശം നൽകണമെന്നു നിർദേശിച്ച് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സംസ്ഥാനങ്ങൾക്കു കത്തയച്ചു. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിനുള്ള ലൈസൻസ് സംബന്ധിച്ചു ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ അംഗങ്ങളെ ബോധവൽക്കരിക്കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടക്കാർ മരുന്നുകൾ നൽകുന്നതു കമ്പനികൾ നിരുത്സാഹപ്പെടുത്തണമെന്നും ഡ്രഗ് കൺട്രോളർ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമപ്രകാരം എച്ച്, എച്ച് 1 പട്ടികയിൽ വരുന്ന ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ വിൽക്കാവുന്നതല്ല. എന്നാൽ നിയന്ത്രണം ഒരിടത്തും ഫലപ്രദമാകുന്നില്ലെന്ന് തിരിച്ചറിഞ്ഞാണ് ഡ്രഗ് കൺട്രോളർ ജനറലിന്റെ പുതിയ നിർദേശം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയും ഉണ്ടാകുന്നതിനാൽ അണുബാധയ്ക്കെതിരെ ഇവ ഫലപ്രദമാകുന്നില്ല. അമിത മരുന്നുപയോഗം കുറയ്ക്കുക എന്നതാണു പുതിയ ഉത്തരവിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com