ADVERTISEMENT

വെള്ളിത്തിരയിലെയും കളിക്കളത്തിലെയും താരങ്ങളുടെ യഥാര്‍ഥ ജീവിതത്തിലെ പല വിഷമതകളും പുറംലോകം അറിയാറില്ല. മറ്റുള്ളവരെപ്പോലെ വ്യക്തിജീവിതത്തില്‍ അവരും പല പ്രതിസന്ധികളിലൂടെയും കടന്നു പോകാറുണ്ട്. അത്തരത്തില്‍ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഇതിഹാസ ടെന്നിസ് താരം സെറീന വില്യംസിന്റെ ഭര്‍ത്താവ് അലക്സിസ് ഒഹാനിയന്‍. 

സെപ്റ്റംബര്‍ 2017 ലാണ് സെറീനയ്ക്കും അലക്സിസിനും പെണ്‍കുഞ്ഞു പിറന്നത്‌. എമര്‍ജന്‍സി സിസേറിയന്‍ വഴിയായിരുന്നു സെറീന കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാല്‍ സര്‍ജറിയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ മൂലം സെറീനയുടെ ജീവന്‍പോലും അപകടത്തിലായി എന്ന് ഭര്‍ത്താവ് പറയുന്നു.

റെഡിറ്റ് കോ ഫൗണ്ടര്‍ കൂടിയായ അലെക്സിസ് ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ ജീവിതത്തിലെ ആ ദിനങ്ങളെക്കുറിച്ച് മനസ്സു തുറന്നത്.

മകള്‍ അലെക്സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ ജനിച്ച ശേഷം ആറാഴ്ചകള്‍ സെറീന കിടപ്പിലായെന്ന് അലെക്സിസ് പറയുന്നു. ഈ സമയങ്ങളില്‍ മകളെ താനാണ് നോക്കിയിരുന്നത്. ഒരു കുഞ്ഞിനെ എടുത്തുപോലും അനുഭവം ഇല്ലാത്ത താന്‍ ഒരു നവജാതശിശുവിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചു. കുഞ്ഞിനെ എങ്ങനെ ഡയപ്പർ ധരിപ്പിക്കണമെന്നും കുഞ്ഞിന്റെ കംഫർട്ടബിൾ പൊസിഷനുകളുമെല്ലാം മനസ്സിലാക്കി. പതിനാറാഴ്ച പെറ്റേണിറ്റി ലീവ് എടുത്തു. അമ്മയോടൊപ്പം അച്ഛനും കുഞ്ഞിന്റെ പരിചരണത്തില്‍ ഏറെ പ്രാധാന്യം ഉണ്ടെന്നും അലെക്സിസ് പറയുന്നു.  

English Summary: Alexis Ohanian says period after Serena Williams gave birth was ‘Trumatising’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com