ADVERTISEMENT

ആസ്ട്രസെനക വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസായി ഫൈസർ വാക്സീൻ സുരക്ഷിതമായി നൽകാമെന്ന് ലോകാരോഗ്യ സംഘടന. ഇതുമൂലം ഫലപ്രാപ്തിയിൽ ഒരു കുറവും വരില്ലെന്ന് സ്പെയിൻ, യുകെ, ജർമനി എന്നിവിടങ്ങളിൽ നടത്തിയ പ്രാഥമിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യസംഘടന പറഞ്ഞു.

രണ്ടു വാക്സീനുകളുടെയും ഇടകലർത്തൽ 97 ശതമാനം വരെ സംരക്ഷണം കോവിഡിനെതിരെ നൽകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടി. വാക്സീൻ ക്ഷാമവും പലതരം വാക്സീനുകളുടെ വരവുമാണ് ഇക്കാര്യത്തിൽ ഒരു പരീക്ഷണത്തിന് ശാസ്ത്ര സമൂഹത്തെ പ്രേരിപ്പിച്ചത്.

വിവിധ രാജ്യങ്ങളിലായി പതിനഞ്ചോളം വാക്സീനുകൾ ഉപയോഗത്തിലുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ ഇമ്മ്യൂണൈസേഷൻ, വാക്‌സീൻസ് ആൻഡ് ബയോളജിക്കൽസ് വകുപ്പ് ഡയറക്ടർ കാതറീൻ  ഒബ്രിയൻ പറയുന്നു. പല വാക്സീനുകളും പ്രവർത്തിക്കുന്ന രീതിയിൽ വ്യത്യാസമുണ്ടെങ്കിലും  വൈറസിന്റെ സ്പൈക് പ്രോട്ടീനെ ലക്ഷ്യം വച്ച് ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയാണ് അവ അടിസ്ഥാനപരമായി ചെയ്യുന്നത്. ഇതിനാൽതന്നെ വാക്സീനുകളുടെ "മിക്സ് ആൻഡ് മാച്ച്" സമീപനം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

രോഗ പ്രതിരോധ രംഗത്ത് ഇതിനു മുൻപും വാക്സീനുകൾ ഇടകലർത്തി നൽകിയിട്ടുണ്ട്. 2014ൽ എബോള പരന്നപ്പോൾ ജോൺസൺ ആൻഡ് ജോൺസൺ വ്യത്യസ്തതരം വൈറൽ വെക്ടറുകളുള്ള രണ്ട് ഡോസ് വാക്സീനുകളാണ് നിർമfച്ചത്. ദീർഘകാല പ്രതിരോധശേഷി നൽകാൻ അവയ്ക്കായി.

ആവശ്യത്തിന് വാക്സീൻ ഇല്ലാതെ ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്ക് ലഭ്യമാകുന്ന വാക്സീനുകൾ വച്ച് വിതരണം ആരംഭിക്കാൻ മിക്സ് ആൻഡ് മാച്ച് സമീപനം സഹായകമാകും. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ കരുതുന്നു.

English Summary : Safe to mix AstraZeneca and Pfizer COVID-19 vaccines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com