ADVERTISEMENT

കോവിഡ് ബാധയ്ക്കു ശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ആവശ്യമുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് ഇടുപ്പെല്ല് ശസ്ത്രക്രിയ വിദഗ്ധരുടെ സമ്മേളനം ‘ഹിപ് 360 കൊച്ചിൻ’. കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ. സുജിത് ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവിഡ് ബാധിതരായ ചെറുപ്പക്കാരിൽ ഇടുപ്പെല്ല് മാറ്റിവയ്ക്കേണ്ടി വരുന്നതു സാധാരണമായിരിക്കുന്നു എന്ന് ‘ഹിപ് 360’ കോഴ്സ് ചെയർമാനും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ആർത്രോപ്ലാസ്റ്റി വിഭാഗം മേധാവിയുമായ ഡോ. ബിപിൻ തെരുവിൽ പറഞ്ഞു. 

hip-cochin-360-conferrence-dr-sujit-jose
ഹിപ് സർജന്മാരുടെ സമ്മേളനം കൊച്ചിയിൽ ഡോ. സുജിത് ജോസ് ഉദ്ഘാടനം ചെയ്യുന്നു

 

കോവിഡ് രോഗം മൂലമുള്ള പ്രശ്നങ്ങളും, ചികിത്സയ്ക്കായി സ്റ്റിറോയ്ഡുകളുടെ അമിതമായ ഉപയോഗവും ഇതിനു കാരണം ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.ഓർത്തോപീഡിക് രംഗത്തെ വിദഗ്ധരായ പ്രഫ. താടി മോഹൻ, ഡോ. ജോൺ ടി. ജോൺ. ഡോ. മുരുകൻ ബാബു, ഡോ. ബിബു ജോർജ്, ഡോ. പ്രേംകുമാർ, പ്രഫ. അനിൽ തോമസ് ഉമ്മൻ, ഡോ. കൃഷ്ണ കിരൺ, ഡോ. പ്രസാദ് അന്താപുർ, ഡോ. സായ് ലക്ഷ്മൺ എന്നിവർ പ്രഭാഷണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com