‘കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ വിഷപ്പുക മാരകം; ബ്രഹ്മപുരത്തെ തീച്ചൂടിൽ കാൻസര്‍ സാധ്യത വരെ’
Mail This Article
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുകയ്ക്ക് താൽക്കാലിക ശമനമായെങ്കിലും ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള ആശങ്കയുടെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. എൻഡോസൾഫാൻ, ഭോപ്പാൽ വാതകദുരന്തം എന്നിവ വരുത്തിവച്ച ആരോഗ്യപ്രശ്നങ്ങൾ ഒരു കരിനിഴലായി നമുക്കു മുന്നിലുള്ളപ്പോൾ എങ്ങനെ സമാധാനമായിരിക്കും എന്ന് ഒരു ജനത ചോദിച്ചാൽ ആർക്കാണ് ശരിയായ ഉത്തരം നൽകാനാവുക? ഹരിതാഭയും ശുദ്ധവായുവും ശുദ്ധജലവുമൊക്കെ കേരളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളായിരുന്നു, അടുത്തകാലം വരെ. ആ സ്ഥാനത്താണ് ദിവസങ്ങളോളം നീണ്ടുനിന്ന വിഷപ്പുകയിലൂടെ ഒരു നഗരത്തെത്തന്നെ ശ്വാസംമുട്ടിക്കാൻ ബ്രഹ്മപുരം മാലിന്യപ്ലാന്റിനു കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഒരു ശ്വാസകോശ രോഗിയുടെ മരണം കൂടി കൊച്ചിയിൽ സംഭവിച്ചതോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽനിന്നു പുക മാറിയാലും അവ വിദൂര ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ? അങ്ങനെ അപകടങ്ങളുണ്ടായാൽ കൂടുതൽ ശ്രദ്ധ വേണ്ടത് ആർക്കൊക്കെയായിരിക്കും? പുക ശ്വസിക്കുന്നത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് അവയവങ്ങളെയും എങ്ങനെ ബാധിക്കും? കോവിഡ് വന്നതിനു ശേഷം ശ്വാസകോശത്തിനു പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടോ? നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കാം? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയാണ് പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധനായ ഡോ.പി.സുകുമാരൻ. കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലും പുഷ്പഗിരി മെഡിക്കൽ കോളജ് ശ്വാസകോശ ചികിത്സാവിഭാഗം പ്രഫസറുമാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...