ADVERTISEMENT

രാത്രി ഉറക്കം വരാനും ദഹനത്തിനും ഒക്കെ നല്ലതാണെന്നു കരുതി ദിവസേന മദ്യപിക്കുന്നവരുണ്ട്. ദിവസവും മദ്യപിക്കുന്നത് ശരീരത്തിന് ദോഷമാണെന്നു മാത്രമല്ല കരൾ രോഗത്തിനും കാരണമാകും. പതിവായുള്ള മദ്യപാനം ലിവർ സിറോസിസിനു കാരണമാകും. ചെറിയ അളവിൽ മദ്യം കഴിച്ചാൽ പോലും സ്ത്രീകൾക്ക് പുരുഷന്‍മാരെക്കാൾ കരൾരോഗസാധ്യത കൂടുതലാണെന്ന് നാഷനൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

 

പതിവായി മദ്യം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. ക്രമേണ വയറിനു വേദനയും ദഹനക്കേടും ഉണ്ടാകും. രക്തസമ്മർദത്തെയും ഇത് ബാധിക്കും. ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുകയും പാൻക്രിയാസിനെ ബാധിക്കുകയും ഛർദി ഉണ്ടാകുകയും ചെയ്യും.

 

മദ്യത്തെ ഫലപ്രദമായി വിഘടിപ്പിക്കുന്നത് കരളിന്റെ ജോലി ആണെങ്കിലും പതിവായി മദ്യപിക്കുന്നത് ഈ ജോലി അമിതഭാരം ഉണ്ടാക്കുകയും കരളിനെ നശിപ്പിക്കുകയും ചെയ്യും. ഈ അവസ്ഥ സംഭവിക്കുമ്പോഴാണ് ഫാറ്റിലിവർ ഉണ്ടാകുന്നത്. ഇത് ഇൻഫ്ലമേഷനിലേക്കും തുടർന്ന് കരളിന്റെ പ്രവർത്തന തകരാറിലേക്കും നയിക്കും. 

 

കരളിനെ നശിപ്പിക്കാൻ ആവശ്യമായ മദ്യത്തിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും. മിതമായ അളവിലെ മദ്യപാനം പോലും കരൾ രോഗത്തിനുള്ള സാധ്യത കൂട്ടും. വൈദ്യസഹായം തേടി മദ്യപാനശീലം കുറച്ചുകൊണ്ടുവരാൻ സ്ഥിരം മദ്യപാനികൾ ശ്രദ്ധിക്കണം. 

 

ദീർഘകാലമായി സ്ഥിരമായി മദ്യപിക്കുന്നവർക്ക് ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ്, ആൽക്കഹോൾ സീറോസിസ് എന്നിവ വരാം. ഫാറ്റി ലിവർ, ലിവർ സിറോസിസ് ഇവയുടെ സൂചനകളായി മഞ്ഞപ്പിത്തം, കാലിൽ നീര് ഇവ വരാം. കൂടാതെ അന്നനാളത്തിൽ ബ്ലീഡിങ്ങ്, വയറുവേദന, വയറു വീർക്കൽ, മലത്തിൽ രക്തത്തിന്റെ അംശം എന്നിവയും വരാം. ദീർഘകാലം പതിവായി മദ്യപിക്കുന്നത് കാൻസർ സാധ്യതയും വർധിപ്പിക്കും.

Content Summary: What happens to your liver when you drink alcohol everyday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com