സന്തോഷമില്ല, കിടപ്പാടം വിറ്റു ബസ് വാങ്ങി; ഇപ്പോൾ ഹാപ്പിയായി ഉലകം ചുറ്റൽ!
Mail This Article
ജീവിതത്തില്‍ എല്ലാമുണ്ടായിട്ടും ഒരു സന്തോഷം തോന്നാതിരുന്നതോടെ ടോണി മാക്‌വെയും ഭര്‍ത്താവ് മിഖയെലും ഒരു മാറ്റം വേണമെന്ന് ആലോചിച്ചു. പിന്നെ ഇടം വലം നോക്കിയില്ല. നന്നായി നടന്നു കൊണ്ടിരുന്ന ജിം ബിസിനസ്സും ഉണ്ടായിരുന്ന കാറും വീടും എല്ലാം വിറ്റുപെറുക്കി രണ്ടാളും കൂടി ഒരു സ്കൂള്‍ബസ് അങ്ങ് വാങ്ങി. ഇതിനോടകം രണ്ടാളും കൂടി യാത്ര ചെയ്തതു 5,000 മൈല്‍ ദൂരവും.
സന്തോഷം ഉണ്ടാകാൻ എന്താണ് മാർഗം എന്ന് തലപുകച്ചപ്പോഴാണ് ഹോം ഓണ്‍ വീല്‍സ് ഐഡിയ ഉണ്ടാകുന്നത്. പിന്നീട് ഇത്തരം സഞ്ചരിക്കുന്ന വീടുകളെ കുറിച്ച് ഒരു ഗവേഷണം ഇരുവരും നടത്തി. പിന്നെ ഒന്നും നോക്കിയില്ല എല്ലാം വിറ്റുപെറുക്കി സഞ്ചാരം ആരംഭിച്ചു ടോണിയും മിഖയെലും.
ഒരു 2004 മോഡൽ സ്കൂള്‍ ബസ് ആണ് ഇവര്‍ വാങ്ങിയത്. ഒലിവര്‍ എന്നാണു ഇവര്‍ ബസ്സിനു നല്‍കിയിരിക്കുന്ന പേര്. 15,000 രൂപയുടെ പണികള്‍ ഉള്ളില്‍ നടത്തിയാണ് ഇവര്‍ ഇത് വീടാക്കി മാറ്റിയത്. കിടപ്പറ, അടുക്കള, ചെറിയൊരു ലിവിംഗ് ഏരിയ , ബാത്ത്റൂം എല്ലാം മനോഹരമായ ഈ വീട്ടിലുണ്ട്. ഓരോ മുക്കും മൂലയും നന്നായി സജ്ജീകരിച്ചിട്ടുണ്ട്.
ലൈഫ് ഓണ്‍ വീല്‍സ് എന്ന് പറയുന്നത് അത്ര എളുപ്പമല്ല എന്ന് തന്നെയാണ് ഇരുവരും പറയുന്നത്. എങ്കിലും ഈ ജീവിതം നല്‍കുന്ന ത്രില്‍ വെറുതെ ബിസിനസ് ചെയ്തു ഇരുന്നാല്‍ കിട്ടില്ല എന്നും ടോണിയും മിഖയെലും പറയുന്നു. രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്ക്. അവര്‍ക്കായി ബങ്ക് ബെഡ് സൗകര്യവും ബസ്‌വീട്ടിലുണ്ട്. 5,000 മൈല്‍ ദൂരം ഇതിനോടകം ഇവര്‍ സഞ്ചരിച്ചു കഴിഞ്ഞു. ഇനി അമേരിക്കയുടെ തെക്ക്പടിഞ്ഞാറന്‍ ഭാഗങ്ങള്‍ കവര്‍ ചെയ്യാനാണ് ഇരുവരുടെയും പ്ലാന്‍.
English Summary- Thrilling Life of Couples on House on Wheels