കടബാധ്യതകളില്ലാതെ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാം ; ദേ ഇത് പോലെ
Mail This Article
കടബാധ്യതകള്‍ ഒന്നും അലട്ടാതെ നല്ലൊരു അടിപൊളി റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കണം എന്നായിരുന്നു പീറ്റര്‍ മേറ്റ്സണ്ണിന്റെ ആഗ്രഹം. താമസിക്കാൻ ഒരു വീട് വേണം. എന്നാല്‍ ബാങ്കില്‍ റിട്ടയര്‍മെന്റ് തുക അതേപോലെ സേവ് ചെയ്യുകയും വേണം എന്നായിരുന്നു പീറ്ററിന്റെ തീരുമാനം. അങ്ങനെ ഒരടിപൊളി ഡൂ ഇറ്റ് യുവര്‍സെല്‍ഫ് വീട് പീറ്റര്‍ അങ്ങ് സ്വന്തമാക്കി. ഫലമോ ചിലവോ തുച്ഛം, ഗുണമോ മിച്ചം. കാനഡ സ്വദേശിയായ പീറ്റര്‍ ഇപ്പോൾ ഹാപ്പിയായി റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നു.
125 ചതുരശ്രയടിയാണ് പീറ്ററിന്റെ കൊട്ടാരം. ഉള്ളിൽ ഒരു ശരാശരി വീട്ടിലുള്ള സൗകര്യങ്ങളെല്ലാമുണ്ട്. ഉള്ളിലോ എല്ലാവിധ സൌകര്യങ്ങളും ധാരാളം. മൊത്തത്തില്‍ ഒരു ഓഫ് ദി ഗ്രിഡ് മോഡല്‍ ആണ് വീട്. വീട്ടിലേക്കാവശ്യമായ വൈദ്യുതി മുഴുവൻ മുകളിൽ സ്ഥാപിച്ച സോളർ പാനലിൽ നിന്നും ലഭിക്കുന്നു.
മൾട്ടിപർപ്പസ് ഫർണിച്ചറുകളിലൂടെ സ്ഥലം ലാഭിച്ചു. കിടപ്പറയിലെ കട്ടില്‍ നിമിഷ നേരം കൊണ്ട് നാല് പേര്‍ക്ക് ഇരിക്കാവുന്ന സോഫയാക്കി മാറ്റാന്‍ സാധിക്കും. ബാത്ത്റൂം ഡിസൈനും ഏറെ ബുദ്ധിപരമാണ്. പഴയൊരു ഫ്രീസര്‍ ആണ് ബാത്ത്ടബ്ബായി ഉപയോഗിച്ചിരിക്കുന്നത്. കമ്പോസ്റ്റിംഗ് ടോയിലറ്റ് ആണ് ബാത്ത്റൂമില്‍ ഉള്ളത്.
'വീല്‍സ് ഓണ്‍ മൈ പാഡ്' എന്നാണ് പീറ്റര്‍ വീടിനു നല്‍കിയിരിക്കുന്ന പേര്. ഇഷ്ടമുള്ള ഇടത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്ന തരത്തിലെ വീടായതിനാല്‍ അതും പീറ്ററിന് സന്തോഷം.
English Summary- House on Wheels Retirement Home