ADVERTISEMENT

സയൻസ് ഫിക്‌ഷൻ നോവലുകളിലെ പോലെ ഒരു വീട് എന്നാകും അമേരിക്കയിലെ Neverwas Haul എന്ന വീട് കണ്ടാല്‍ തോന്നുക. കാര്യം ഈ വീട് നിര്‍മ്മിച്ചത് 2006ൽ ആണെങ്കിലും കണ്ടാല്‍ മറ്റൊരു യുഗത്തിലെ വീട് പോലെയാണ് ഇതിരിക്കുന്നത്. വിക്ടോറിയന്‍ രീതിയില്‍ പണിത ഈ വീടിനു പ്രചോദനമായത്  നീല്‍ സ്റീഫന്‍സണ്ണിന്റെ 1992 ല്‍ പ്രസിദ്ധീകരിച്ച 'സ്നോ ക്രാഷ്' എന്ന സയന്‍സ് ഫിക്‌ഷൻ നോവല്‍ ആണ്.

neverwas-haul-view

75 ശതമാനം റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ടാണ് ഈ മൂന്നുനിലവീട് നിര്‍മ്മിച്ചിരിക്കുന്നത്. അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ കൊണ്ട്. കലിഫോര്‍ണിയ അക്കാദമി ഓഫ് അണ്‍നാച്ചുറല്‍ സയന്‍സിന് വേണ്ടിയാണ് ആദ്യമായി ഈ വീട് നിര്‍മ്മിച്ചത്.

neverwas-haul-steering

ബർണിങ് മാന്‍ ഫെസ്റിവലില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഈ വീട് പിന്നീട് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായി. 24 അടി നീളമാണ് ഈ വീടിന്. വീതിയും അത്ര തന്നെയുണ്ട്‌ .

neverwas-haul-inside

എഞ്ചിന്‍ റൂം, കമാന്‍ഡ് ഡക്ക്, പാര്‍ലര്‍ എന്നിവ ചേര്‍ന്നതാണ് വീലുകളോട് ചേര്‍ന്ന ഈ വീട്. ഒരിടത്തും നിന്നും മറ്റൊരിടത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കുന്ന തരത്തിലാണ് വീടിരിക്കുന്നത്. 

English Summary- Neverwas Haul Mobile House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com