ADVERTISEMENT

തെങ്ങിന്‍തടിയില്‍ ഒരു വീട് പണിയാന്‍ സാധിക്കുമോ? അത് കാണണമെങ്കില്‍ ഗോവയിലെ 'കരോണ' ഹൗസിലേക്ക് ചെല്ലൂ.. പേരിലെ സാമ്യം കൊണ്ട് ഇപ്പോഴത്തെ കൊറോണയുമായി ഇതിനു ബന്ധമൊന്നുമില്ല കേട്ടോ.. ഗോവയിലെ ഒരു ചെറിയ ഗ്രാമം ആണ് 'കരോണ'. അവിടെയാണ് കാതറിനും റിച്ചാര്‍ഡ്‌ മാഡിസണും കഴിയുന്നത്‌. അങ്ങനെ കരോണയിലെ ആ വീട് 'കരോണ ഹൗസ്' ആയി മാറി. ആര്‍ക്കിടെക്റ്റ് ചാറ്റര്‍ജിയാണ്  ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചരോവ ദ്വീപിലെ മലനിരകളെ നോക്കി നില്‍ക്കുന്ന രീതിയിലാണ് ഈ വീട്.

 

കട്ടയോ സിമന്റ്റോ ഒന്നും ഉപയോഗിക്കാതെ, ചുവരുകള്‍ ഇല്ലാത്ത ഒരു വീട് എന്നതായിരുന്നു, 2004 ല്‍ ഗോവയിലേക്ക് വരുമ്പോള്‍ മാഡിസണിന്റെ ആഗ്രഹം. ഗോവയിലെ കാലാവസ്ഥയ്ക്ക് പറ്റിയതും ഇത്തരം വീടുകളാണ് എന്നവർ തിരിച്ചറിഞ്ഞു. എസിയുടെ ഉപയോഗം ഇല്ലാത്ത എന്നാല്‍ നല്ല പ്രകാശവും വായുസഞ്ചാരവും ഉള്ളൊരു വീട് തനിക്ക് വേണം എന്നാണ് ചാറ്റര്‍ജിയോട് മാഡിസണ്‍ ആവശ്യപെട്ടത്. 

coconut-wood-house-architect

 

അങ്ങനെയാണ് ഗോവയിൽ സമൃദ്ധമായി ലഭിക്കുന്ന തെങ്ങിൻതടി നിർമാണത്തിനുപയോഗിച്ചാലോ എന്ന ഐഡിയ മിന്നുന്നത്. ഫലപ്രദമായി ട്രീറ്റ് ചെയ്താൽ തേക്കിൻ തടിയേക്കാള്‍  ഈട് നിൽക്കുന്നതാണ് തെങ്ങിന്‍ തടി എന്ന് ചാറ്റര്‍ജി പറയുന്നു.  നാലര വർഷമെടുത്താണ് 'കരോണ ഹൗസ്' സഫലമായത്. 1000 ചതുരശ്രയടി വരുന്ന കരോണ ഹൗസ് ഒരേക്കര്‍ വസ്തുവിലാണ് നില്‍ക്കുന്നത്.  ആറു മുറികള്‍ ആണ് കരോണ ഹൗസില്‍ ഉള്ളത് . പനാജിയില്‍ നിന്നും അരമണിക്കൂര്‍ നേരം കൊണ്ട് കരോണയിലെത്താം.

 

 

 തന്റെ പ്രകൃതിജീവനം മറ്റുള്ളവര്‍ക്ക് കൂടി കണ്ടറിയാൻ  ഇപ്പോള്‍ കരോണ ഹൗസില്‍ ഹോംസ്റ്റേ കൂടി തുടങ്ങിയിരിക്കുകയാണ് മാഡിസണ്‍. പുറംലോകത്തെ അകത്തു നിന്നും കാണുന്ന പോലെ തുറന്നതാണ്  ഈ കരോണ ഹൗസിലെ ജീവിതം എന്ന് കാതറിന്‍-മാഡിസണ്‍ ദമ്പതികള്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com