ADVERTISEMENT

മണ്ണിൽ വളർത്തുന്ന ചെടികൾക്ക് താരതമ്യേന പരിചരണം ആവശ്യമാണ്. ഇൻഡോർ ഗാർഡനുകൾ ചെയ്യുമ്പോൾ ഇത് പലപ്പോഴും വെല്ലുവിളിയായി വരുന്നു. ആ പ്രശ്നം പരിഹരിക്കാൻ വെള്ളത്തിൽ വളർത്തുന്ന ചെടികൾ കൊണ്ട് സാധിക്കാം. വളരെ കുറച്ചു മാത്രം പരിപാലനമാണ് ഇത്തരം സസ്യങ്ങൾക്ക് നൽകേണ്ടത്. ഒരു ഔൺസ് വെള്ളം ഉണ്ടെങ്കിൽ ആഴ്ചകളോളം ഇത്തരം ചെടികൾ ആരോഗ്യത്തോടെ നല്ല രീതിയിൽ വളരും.

1. ഫിലോഡെൻഡ്രോൺ

philodendron-plant

 ഹാർട്ട്-ലീഫ് ഫിലോഡെൻഡ്രോൺ വെള്ളത്തിൽ വളരുന്നതിന് തികച്ചും അനുയോജ്യമാണ്. സുതാര്യമായ  ഗ്ലാസ് പാത്രത്തിലോ 6 ഇഞ്ച് നീളമുള്ള കുപ്പികളിലോ നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് ഇത് വളർത്താവുന്നതാണ്. എന്നാൽ  3-4 ദിവസത്തിലൊരിക്കൽ വെള്ളം മാറ്റാൻ മറക്കരുത്. ഇല്ലെങ്കിൽ ഇതിന്റെ വേരിനു ചീയൽ തുടങ്ങാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വെള്ളത്തിൽ ചെടി വളർത്തുമ്പോൾ ചീയൽ, ആൽഗകൾ ഉണ്ടാകുന്നത് തടയാൻ വെള്ളത്തിൽ കുറച്ച് കരി ചേർക്കുക.

 

lucky-bamboo-interior

2. ലക്കി ബാംബൂ

വീടുകളിൽ ഭാഗ്യം കൊണ്ടുവരും എന്ന് പറയപ്പെടുന്ന ഈ സസ്യം വെള്ളത്തിൽ വളരുന്ന ഏറ്റവും മികച്ച ഇൻഡോർ സസ്യങ്ങളിൽ ഒന്നാണ്. വലുപ്പം അനുസരിച്ച് ഉചിതമായ പാത്രങ്ങൾ ഇത്തരം ചെടികൾക്ക് അനുയോജ്യമാണ്. വേരുകൾ വെള്ളത്തിൽ മുങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, ഉറച്ച സ്ഥാനത്തിനായി അവയ്ക്ക് ചുറ്റും കുറച്ച് ചരൽ ചേർക്കുക.നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശം ഉചിതമാണ്.

golden-pothos-plant

 

3. പോത്തോസ്

ഹൃദയത്തിന്റെ ആകൃതിയിലുള്ള സസ്യമാണ് പോത്തോസ് . ഇത്  വെള്ളത്തിൽ, വ്യക്തമായ ഫിഷ്‌ബോളിൽ വളർത്താൻ സാധിക്കുന്ന സസ്യമാണ്.  കാസ്കേഡിംഗ് പോത്തോസ് ഇലകൾ കൂടുതൽ കാലം നിലനിൽക്കും. അന്തരീക്ഷത്തിൽ  ശരിയായ ഓക്സിജന്റെ അളവ് നിലനിർത്താൻ സഹായിക്കുന്ന സസ്യമാണിത് . ആറോ ഏഴോ ദിവസം കൂടുമ്പോൾ  വെള്ളം മാറ്റുന്നത് നല്ലതാണ്.

 

spider-plant-

4.  ഡംബെയ്ൻ

ചെറിയ അക്വേറിയം, സുതാര്യമായ പാത്രങ്ങൾ എന്നിവ ഈ ചെടിക്ക് വളരുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നു. വേരുകളോട് കൂടിയാണ് ഈ സസ്യം നടേണ്ടത്. വേരില്ലാത്ത ഭാഗമാണ് നടുന്നത് എങ്കിൽ വേര് പിടിക്കുമ്പോൾ മറ്റൊരു പ്രതലത്തിലേക്ക് മാറ്റണം.

 

5. സ്പൈഡർ  പ്ലാന്റ്

ഒരു ഗ്ലാസ് പാത്രത്തിൽ പോലും സ്ഥിരമായി വളർത്താം. വളർച്ചയ്ക്ക് ആനുപാതികമായി ഇതിന്റെ ഇലകൾ വെട്ടിയൊതുക്കം. അല്ലെങ്കിൽ വെട്ടിയെടുത്ത് മുറിച്ചുകഴിഞ്ഞാൽ പുതിയ പാത്രത്തിലേക്ക് മാറ്റാം. ഓരോ 2-3 ദിവസത്തിലും വെള്ളം മാറ്റുന്നത് തുടരുക.

English Summary- Indoor Plants for Home Decor; Garden Tips Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com