ഏഴാമത്തെ ദൂതൻ
Mail This Article
×
യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള നിരന്തരസംഘർഷങ്ങളുടെയും സമരങ്ങളുടെയും കഥ. വിശ്വാസനിരാസം ജീവിതവ്രതമാക്കിയ വ്യക്തിക്ക് ജീവിതത്തിന്റെ പ്രത്യേക സന്ധിയിൽ ഒരു കോർപ്പറേറ്റ് ദൈവത്തിന്റെ സഹായം സ്വീകരിക്കേണ്ടിവരുന്നു. സ്വയം അംഗീകരിക്കാനാകാത്ത ചുവടുമാറ്റവും തുടർന്നുണ്ടാകുന്ന അനുഭവങ്ങളും സൃഷ്ടിക്കുന്ന സംഘർഷവഴികളിലേക്ക് വായനക്കാരനെ നയിക്കുന്ന രചന.