ADVERTISEMENT

മനോരമ ബുക്സ് പ്രസിദ്ധീകരിച്ച കലാമണ്ഡലം രാമൻകുട്ടി നായരുടെ ആത്മകഥ ‘തിരനോട്ടം’ പ്രകാശനം ചെയ്തു. പുസ്തകം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറിനു നൽകി വിദ്യാഭ്യാസ- സാംസ്കാരിക വകുപ്പ് മുൻ മന്ത്രി എം.എ. ബേബിയാണ് പ്രകാശനം നിർവഹിച്ചത്. പാലക്കാട് ചെമ്പൈ സംഗീത കോളജിൽ നടന്ന ചടങ്ങിൽ എ.പ്രഭാകരൻ എംഎൽഎ, ഞായത്ത് ബാലൻ, നാരായണൻകുട്ടി നായർ, അപ്പുക്കുട്ടൻ സ്വരലയം, മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

കേരളം കണ്ട ഏറ്റവും മികച്ച കഥകളി നടൻ കലാമണ്ഡലം രാമൻകുട്ടിനായരുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് മനോരമ ബുക്സ് പുസ്തകം പുറത്തിറക്കിയത്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തിന്റെ അരങ്ങിലെ അനുഭവങ്ങളും ഓർമകളും ഏറ്റവും ഹൃദയസ്പർശിയാണെന്ന് അവതാരികയിൽ എം.ടി. വാസുദേവൻ നായർ എഴുതുന്നു. ഒരു കഥകളി കലാകാരനായിത്തീരുന്നതിനു പിന്നിലുള്ള ക്ലേശങ്ങളും കഠിനപരിശ്രമവും ഇതിലൂടെ വായിച്ചറിയാം.

പുസ്തകം മനോരമ യൂണിറ്റ് ഓഫിസുകളിൽ നിന്നും മനോരമ ഏജന്റുമാർ മുഖേനയും മാതൃഭൂമി, എച്ച് & സി പുസ്തകശാലകൾ വഴിയും ലഭിക്കും. www.manoramabooks.com ൽ ഓൺലൈനായും ഓർഡർ ചെയ്യാം. വില 250/-

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com