ADVERTISEMENT

ആദ്യം ഏകാന്തയായിരുന്നു

പിന്നെപ്പോഴോ മൗനം കൂട്ടായെത്തി 

മഴ ഇടയിലെപ്പോഴോ ഓടിക്കയറി

പിന്നേ വെയിലും.....

ആദ്യം മഴയ്ക്കും, പിന്നെ 

വെയിലിനും കുട ചൂടി

ആദ്യം മഴ മാറി, പിന്നെ

വെയിൽ മാറി....

എന്നിട്ടും നിശബ്ദതയും മൗനവും

ഇണ ചേർന്ന് നിന്നു

മഴയിൽ പുതുനാമ്പുകൾ

തലയുയർത്തി

വേനലിൽ ഇലകൾ പൊഴിച്ചു

മരങ്ങളെ നഗ്നരാക്കി,

എന്നിട്ടും..... ഈ -

മഴ കാടിനപ്പുറം നീയും ഞാനും

മാത്രം ബാക്കിയാവുന്നു.
 

Content Summary: Malayalam Poem ' Venal Maram ' written by Princy Praveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com