ADVERTISEMENT

ഒരു കുളിർക്കാറ്റു

പോലെന്നെ തഴുകിയകലേക്കു

മായുകയാണോ നീ...
 

ഒരു വർണ്ണമാം

മരീചിക പോലെന്നിൽ 

നിന്നുമകലുകയാണോ നീ...
 

ഇളം തെന്നൽ പോലോർമ്മകൾ വന്നെന്നുള്ളം

പുണരുമ്പോളറിയുന്നു ഞാനെൻ

നഷ്ടവസന്തത്തെ...
 

ഓർമകളിലൊളിച്ചിരിക്കുമെ

നിഷ്ട്ടങ്ങളെ

മാറോടു ചേർത്ത് ഞാൻ വെക്കവേ,
 

അന്നു തന്ന പുഞ്ചിരി

നൽകിയൊരനുഭൂതിയില

ലയുകയാണിന്നുമെൻ ഹൃദയം...
 

അന്നു വിരിഞ്ഞാരാ സുന്ദര

നിമിഷങ്ങളിലായിരം

വർണ്ണങ്ങളുണ്ടായിരുന്നു...
 

അന്നു കണ്ട

പകൽക്കിനാക്കളിലാ പുഞ്ചിരി

മായാതെ നിന്നിരുന്നു..
 

പിന്നീടെപ്പോഴോ,

കാലമേ നീയെൻ മനസ്സിലൊളിപ്പിച്ച

പുഷ്പത്തെ ക്രൂരമാം വിധമെന്തിനു

തട്ടിയെടുത്തു...
 

കൂട്ടിനായോർമ്മകൾ

മാത്രം ബാക്കി തന്നു നീയെൻ

പുഷ്പത്തെയെവിടെയോ

കൊണ്ട് ചെന്നിട്ടതെന്തിനോ...
 

ഇതളുകൾ

കൊഴിഞ്ഞൊരാ പുഷ്പത്തെ

നോക്കിയിന്നും കണ്ണീർ പൊഴിക്കുന്നു

ഞാൻ..
 

ഓർമ്മകളേ,

നീ മാത്രമെന്നിൽ ബാക്കിയായ്...

എങ്കിലും നീയെന്നിൽ നിന്നകലരുതേ,

മായരുതേ..

ആ ഓർമ്മകളിലിന്നും ജീവിക്കുന്നു ഞാൻ..!

English Summary:

Malayalam Poem ' Punchiri ' Written by Fouzi Mehfil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com