ADVERTISEMENT

സർക്കാരു ജോലിക്കു

വേണ്ടിയല്ലോ 

ഇക്കാലമെല്ലാം

പ്രയത്നിച്ചു ഞാൻ
 

അഞ്ചാറു ലിസ്റ്റിൽ

പേരുവന്നു

ഒക്കേതും 

കാലാവധി കഴിഞ്ഞു
 

ചോദ്യമുനകളാൽ

കുത്തിയെന്റെ

നോവ് കണ്ടാനന്ദം

കൊള്ളുന്നോരേ
 

വിഡ്ഢിയെന്നന്ത്യമാം

വിധിയെഴുതാൻ

അവസരം നിങ്ങൾക്കായ്

തന്നിടുന്നു
 

ദുഃഖഭാരത്താലെ

ഇത്തരത്തിൽ

ചിന്തിച്ചുറച്ചെന്റെ

മിഴി തുടച്ചു
 

മരണം വരിക്കുവാൻ

നോക്കിയപ്പോൾ

അവിടെയും തോറ്റുപോയ് 

പതിവുപോലെ
 

കാലനിന്നവധിയി

ലാണുപോലും

കാലമെന്തോ

കാത്തുവച്ചപോലെ

English Summary:

Malayalam Poem ' Sarkar Joli ' Written by Achyuth A. Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com