ADVERTISEMENT

ഞാൻ ഒരു മകൾ..

പ്രവാസിയാം  ഒരച്ഛന്റെ മകൾ..

ജീവിതാനന്ദം അറിയാത്തവൾ!

ആണ്ടിലറുപതു നാളുകൾ മാത്രം

അകതാരിൽ ജീവൻ തുടിക്കുന്നവൾ!
 

മൂകമാം വീടൊന്നുണരുവാനായി

അച്ഛൻ തൻ സാമീപ്യം കൊതിക്കുന്നവൾ!

വേദന ഉള്ളിൽ മറച്ചുവച്ചു

യാന്ത്രികമായി ചിരിക്കുന്നവൾ!

അച്ഛൻ തൻ വിരൽ തൂങ്ങി

കാഴ്ചകൾ കാണാൻ കൊതിക്കുന്നവൾ!
 

സൗഭാഗ്യങ്ങൾ നിറഞ്ഞതു നിൻ ജീവിതം

എന്ന് ചൊല്ലുന്നവർക്ക്

സൗഭാഗ്യമെന്നത് അച്ഛനോടൊപ്പമുള്ള 

നിമിഷങ്ങളെന്നു മറുപടിയാകുന്നവൾ!!

അച്ഛൻ തൻ വാത്സല്യ ചൂടേറ്റുറങ്ങുവാൻ

കൊതിക്കുന്നവൾ!
 

ആണ്ടിലറുപതു ദിനരാത്രങ്ങൾ മാത്രം

ഉള്ളു നിറഞ്ഞു ചിരിക്കുന്നവൾ!

ഞാനുമൊരു മകൾ

പ്രവാസിയാമൊരു

പാവം അച്ഛന്റെ മകൾ!!!

English Summary:

Malayalam Poem ' Makal ' Written by Krishnathara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com