ADVERTISEMENT

ഇന്നാണാ ദിവസം 

ക്ലാസ്സിൽ നിശബ്ദതയുടെ 

തിരി തെളിഞ്ഞു

എല്ലാവരും ഒറ്റയിരിപ്പായ്

മൗന പ്രാർഥനയിൽ മുഴുകി
 

ഒരു ചെരുപ്പടി ശബ്ദം 

അടുത്തെത്താൻ തുടങ്ങി

ഒരു കുന്നു പേപ്പറുമായി 

കണക്കു സാർ മേശപ്പുറം നിറച്ചു
 

ആദ്യം വിളിച്ചവനെ നീ തലോടിയില്ല

കാരണം മാർക്കുള്ളവനെ 

നിനക്ക് ഇഷ്ടമല്ലല്ലോ 

രണ്ടാമത് വിളിച്ചവനെ നീ തൊട്ടു 

കാരണം അവൻ നിന്നെ ആഗ്രഹിച്ചിരുന്നു 
 

നിന്റെ മഞ്ഞനിറത്താൽ 

മിനുസമുള്ള മേനി 

എന്നിൽ പതിക്കുമ്പോൾ 

ഒരു നീറ്റൽ ഉണ്ടെങ്കിലും 

നിന്നെ നുകരാത്തവരില്ലല്ലോ
 

അതാണ് നീ 

ബാല്യകാല ഓർമ്മകളുടെ 

ഒരു കുളിർ തെന്നൽ.

English Summary:

Malayalam Poem ' Chooral ' Written by Jamshad O. B.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com