ADVERTISEMENT

പണ്ടു പണ്ടൊരു ഞാനും 

പിന്നൊരു നീയും ഉണ്ടായിരുന്നു...

നിനക്ക് ഞാനും എനിക്ക് നീയും 

അപരിചിതമായിരുന്നു....

നീ എവിടെയെന്ന് ഞാനും 

ഞാൻ എവിടെയെന്ന് നീയും,

നമ്മൾ പരസ്പരം തേടുകയാണ്, ഇന്നും..
 

എന്റെ കനവുകളിലും നിനവുകളിലും

ഓരോ നേരവും നിന്നെത്തിരഞ്ഞു...

എന്റെ കണ്ണിൻ കാണാക്കയങ്ങളിൽ 

നീയും  ഒളിച്ചിരിപ്പാണോ..

ഒരു വേലിയേറ്റത്താൽ വന്നടിയുമോ 

പരലുകൾ പിടയുമെൻ മിഴിയോരത്ത്..

കാത്തിരിക്കുന്നതെന്നുള്ളം 

അറിയുന്നുവോ എന്നിലെ നീയും..
 

കണ്ടതില്ല നീയെന്നെ കേട്ടതില്ല 

നിനക്കായ് ഇതൾപൊഴിക്കും

ഇലഞ്ഞി മരത്തണലിൽ നീ വന്നതില്ല..

കാലമേറെ കഴിഞ്ഞെങ്കിലെന്ത്

എന്നിലെ പൂക്കൾ സുഗന്ധിയായ് കാത്തിരിപ്പൂ...

എന്നെത്തിരച്ചിലിൽ നീയോ, 

തേടിനടന്നു ഗോളാന്തരങ്ങൾ...

എങ്ങാനുമുണ്ടോ മരുപ്പച്ച

എങ്ങാനുമുണ്ടോ നീരുറവ...
 

ഘോരാന്ധകാരചുഴിയില്‍ 

സമാധിയായൊരു നേരം 

ഒരു കുഞ്ഞിളംകാറ്റിൻ തലോടലിൽ

എന്നിന്ദ്രിയങ്ങളുണർന്നു...

തിരിച്ചറിഞ്ഞെന്നുള്ളം നിന്നിലെ  

സ്നേഹ സുഗന്ധം...

ഏതോ മണൽക്കാട്ടിൽ പൂക്കും

നിന്നുള്ളിലെ സ്നേഹ സുഗന്ധം..

English Summary:

Malayalam Poem ' Ninakku Njanum Enikku Neeyum ' Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com