ADVERTISEMENT

നീ പോയ വഴിയേ പായുന്നിതാ

യെൻമനവും ചേതനയും

നിന്നെയറിയുന്ന എന്നിന്ദ്രിയങ്ങളും 

എന്നോട് കലഹിക്കുന്നുവോ...
 

നിന്നെപ്പരതുന്ന കണ്ണുകൾക്കോ

വേറെ കാഴ്ച്ചയില്ലെന്ന് ശഠിപ്പൂ..

കാതുകൾ കേട്ടൊരു മധുരമാം ഗീതിക

പോയ്മറഞ്ഞങ്ങേതോ തുരുത്തിൽ..
 

പൂക്കില്ലായൊരു വസന്തവും നീയല്ലാതെ

എന്നിൽ, പെയ്യില്ലാ ഒരു മഴയും നീയല്ലാതെ..

നിന്നോർമ്മയിൽ വിങ്ങുന്നു ഹൃത്തടം 

വരുമോ, ഒരു നേരമെന്നിലെ 

മൃതസഞ്ജീവനിയായ്..

English Summary:

Malayalam Poem ' Nee Poya Vazhiye ' Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com