ADVERTISEMENT

എന്തിന് വെറുതെ...

നീ പോയപ്പോളെന്തിനാണെന്റെ

കരൾ പിടഞ്ഞതുമടർന്നു വീണതും..

ശ്വാസങ്ങളൊക്കെയും നിശ്വാസമായതും.

നീൾമുനകൾ നീട്ടിയെൻ മിഴികൾ

നിൻ നേർക്ക് പാഞ്ഞതും...

ബന്ധനം ഭേദിച്ചൊരശ്വമായെന്മനം 

നിന്നിലേക്ക് കുതിച്ചതും..
 

നീ വരാതെയൊന്നുമിനി 

ഉരിയാടില്ലെന്നുറച്ചെന്റെ 

ചുണ്ടുകൾ വിറകൊള്ളുന്നിതിപ്പോഴും...

വിണ്ടുകീറിയൊരെന്മനപ്പാടത്ത്

ഒരു പേമാരിയായ് പെയ്തു തീരട്ടെ 

നിന്നോർമ്മകളെന്നിലെന്നുമെന്നും...

English Summary:

Malayalam Poem ' Enthinu Veruthe ' Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com