നിലാദാഹം – രാജന് സി. എച്ച്. എഴുതിയ കവിത
Mail This Article
×
നിറച്ചാല്‍ നിറച്ചാലും
നിറയാ കുടത്തില്‍ ഞാന്‍
നിറയെയൊഴിക്കയായ്
നിറയാന്‍ കവിതയെ.
ദാഹത്താല്‍ നീറ്റുന്നേരം
കൊത്തി ഞാനിടുന്നതില്
ഓരോരോ കവികള്‍ തന്
പേരൊന്നെന്നവിരാമം.
പിയെന്നായിടുന്നേരം
പോരുന്നു നിലാവൊന്നായ്
നുരയ്ക്കുമതു കോരി
കുടിച്ചെന്നാത്മാവുള്ളം
നിറഞ്ഞു കവിയുമ്പോള്‍
ലഹരിക്കടിപ്പെട്ടു
കിടപ്പായ് നിളാമണല്-
ത്തീരത്ത് കാവ്യശാന്തം.
പിയൊഴിഞ്ഞതാം പാന-
പാത്രമെന്നുണ്ടാം ചന്ദ്രന്
നീറ്റിലെന്ന പോല്‍ നീലാ-
കാശത്തിന് കനല്ക്കോണില്.
English Summary:
Malayalam Poem ' Niladaham ' Written by Rajan C. H.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.