ADVERTISEMENT

വീണപൂവിന്റെ കാതോരം ചേർന്നങ്ങു

കാമുകൻ വണ്ടൊരു കാര്യമോതി.

ഹാ -പ്രിയ പ്രണയ വീണപുഷ്‌പമേ, 

"അധികതുംഗപദത്തിലെത്ര നാൾ

ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കെ നീ!"
 

നിന്നിൽ പക്ഷേ മധുകണിക തരി

പോലുമിന്നില്ലെനിക്കു നുകരുവാൻ. 

ക്ഷണിപ്പതുണ്ടെന്നെയൊരുപാടുപേർ

വീഴാത്ത; യൗവ്വനം ചോരാത്ത പൂവുകൾ.
 

നിനക്കായ് ഞാനെന്തിനായിനി

പാഴാക്കണമെന്റെ നല്ല ജൻമം. 

ഒരുപരാഗണത്തിനിനിയുമാവതില്ല

നിനക്കെന്നറിയുന്നു സത്യമല്ലേ!
 

തേടട്ടെ ഞാനൊന്ന്, നുകരട്ടെ തേൻ

പ്രണയഗന്ധ ഭരിതയായ് വിലസിടും

പൂമ്പൊടി നിറയുന്ന വർണ്ണാഭയാർന്നൊരു

വീഴാത്ത; മധുവൊത്ത പൂവിനെത്തന്നെ!
 

(രണ്ടു വരികൾ കടപ്പാട് - കുമാരനാശാൻ)

English Summary:

Malayalam Poem ' Prayogika Kamukan ' Written by Elles Ashok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com