ADVERTISEMENT

ഉടനീളം തീക്കളി

കനലോട്ടം നിനക്കെങ്കിൽ

കനൽചാട്ടമെനിക്ക്
 

നിനക്ക് പൊള്ളലേറ്റാൽ

പേടിക്കേണ്ട

ഞാൻ നിന്റെ ലേപനം
 

എനിക്ക് പൊള്ളലേറ്റാൽ

ഞാൻ നിലവിളിക്കില്ല

പകരം നിന്നെ സൗമ്യമായ് വിളിക്കും

നീയെന്റെ ലേപനം
 

പൊള്ളലുണങ്ങാനെടുക്കുന്ന

അവധിയിൽ പൊള്ളൽ പൊതിഞ്ഞു

കെട്ടി നമുക്ക് പുഴയുടെ അടിത്തട്ടിൽ

കക്ക വാരി കളിക്കാം
 

അറ്റ തീക്കളിക്ക് ലേപനമൊന്നും 

ഗുണം ചെയ്യില്ല

കണ്ണുനീർത്തുള്ളി വിശേഷപ്പെട്ടതും 

ദുർലഭവും 

തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒറ്റമൂലി
 

തീയോളം വരില്ല തീയിലിട്ടത്

പ്രണയത്തിന്റെ 

പുകച്ചുരുളുകൾ

ആലസ്യത്തോടെ

കോടമഞ്ഞിൽ അമരും
 

തീനാളങ്ങളുടെ

ഭാഷയിൽ നമ്മളെഴുതിയ

പ്രണയ കവിതകൾ 

ലോകം വിസ്മരിക്കും.

English Summary:

Malayalam Poem ' Theekkali ' Written by Venu Nambiar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com