ADVERTISEMENT

നഗരാക്ഷരങ്ങളിൽ മിടിക്കും

സ്നേഹം പുണർന്നാരേ

നിരത്തി വെച്ചൂ ഭാവന തൻ

വൻ കൊട്ടാര കൊത്തളങ്ങൾ?
 

ഓർമയിൽ മായാത്ത

ചിത്രം വരച്ചവർ തൻ 

ആത്മഹർഷം കാണാൻ 

നിരന്നുനിൽക്കുന്നെങ്ങൾ.
 

മധുരമൂറും തെരുവിലൂടെ

നടന്നു മധുരത്തിൽ നിറഞ്ഞൊരാൾ,

പാമ്പു പഴുതാര ചീവീടിനെ

കൂട്ടുകാരാക്കി നടന്നു മറ്റൊരാൾ,
 

വിളനെല്ലിൻ ഊർജരേണുക്കൾ

പറഞ്ഞുതന്നൊരാൾ,

സൂര്യകിരീടപ്രഭ ചിതറുമക്ഷരങ്ങൾ

കൊണ്ടമ്മാനമാടിയൊരാൾ
 

എണ്ണപ്പാടവും തിരശ്ശീലയും

അരങ്ങുകാണാത്ത നടനും

നിളാ സ്വപ്നങ്ങളിൽ

ഉറങ്ങിയെഴുനേറ്റ

മഹാകഥാലോകവും

സഫലയാത്രകൾ
 

മുഷിയാതെ നടത്തിയ കവിയും

ഹാസ്യരസത്തിൽ ചാട്ടുളി

യൊളിപ്പിച്ച സഹൃദയനും

കരുണയും കരുതിവെപ്പുമായ്

സഹസ്രങ്ങളാമാരാധകരും
 

നിറയും നഗരമേ പുണ്യാക്ഷരത്തിൻ

ഗരിമയിൽ വിളങ്ങുന്നു നീ.

ലോകമെന്തായാലുമാതിഥ്യ

മര്യാദകൾ മറക്കാതെ

നൽകുന്ന നീയിനിയക്ഷര

പുണ്യത്തിൻ രാജ്ഞിയായ് 

വിരാചിക്കാവൂ ചിരം.
 

പ്രിയ നഗരമേ തലമുറകൾ

മാറിമാറിപ്പോയാലും

മറക്കാതിരിക്ക നീ

സൗഭ്രാത്രത്തിൻ സൗരഭ്യം.

English Summary:

Malayalam Poem ' Sahithya Nagarame ' Written by Mohandas K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com