ADVERTISEMENT

വിളക്കിത്തെളിഞ്ഞുവെന്നാലു-

മെന്നന്ത:രംഗമോതുവതാണേ....

വിങ്ങലായൊടുങ്ങുന്നുവെന്നകം....

ഗണിതവാതിലിൽ യന്ത്രത്തെ-

ക്കവച്ചീടുന്നവളെന്നോതിയതാരോ...
 

ഗണിച്ചിട്ടുമെത്തീല്ലിന്ന്, 

ഗുണിച്ചിട്ടുമെത്തീല്ലിന്നൊരു-

ഡോറിലുമെൻ വിരലുകളൊന്നുമേ...

ആണ്ടുമാണ്ടും കടന്നുപോയ 

പിന്നാലെയോടിയടുത്തൂ പത്ത്...
 

പിണക്കാവതല്ലല്ലോയെന്നു 

നിനത്തൊടീ കവരത്തിയിൽ...

കിതപ്പൊടുക്കീ  മാളികയിൽ...

ദ്വിവത്സരത്തിലെ ചൂതിലേറെ 

വേവേറ്റ് ചാടി മമദേശമിൽ....
 

ഗണിതമില്ല....

ഗുണിതമില്ല...

കലാലയ ചുമരിലിക്കും കൂവുമില്ല....

കലപിലാരവം തീർക്കും കൂട്ടരുമില്ല...

കരവിരുത് കാട്ടിടും മൗസുമില്ല....
 

വിദൂരസ്മരണയിലൊതു-

ങ്ങുന്നുവെൻ ദിനങ്ങൾ..

വിദ്യാലയത്തിൻ കല്ലറയെനിക്കായ് 

പടർത്തി അരളിപ്പൂ.....

പോയിടാതെ മിഴിവേകി 

തെളിയുന്നയെന്റെ സിയുസി...

English Summary:

Malayalam Poem ' Thalliyodicha Computer ' Written by Bee Mol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com