ADVERTISEMENT

കർത്താവേ ഇതാര്

മാത്തച്ചാ, തങ്കച്ചാ, പാപ്പച്ചാ

ഓടിവാ മക്കളെ നമ്മുടെ

കുഞ്ഞുകുഞ്ഞു ഇച്ചായന്റെ 

ചിരി കണ്ടോ, ചിരി കണ്ടോ എൻ കരളേ, 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ
 

ഹേ മാതാവേ ഇതാര്

എടി ശോശാമ്മേ, മറിയാമ്മേ

പൊന്നമ്മേ ഓടി വരൂ ഇതാ നോക്ക്

നമ്മുടെ കുഞ്ഞുകുഞ്ഞു ഇച്ചായന്റെ 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ, 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ
 

ദൈവമേ ഇതാര്

തങ്കപ്പാ, പൊന്നപ്പാ, ചെല്ലപ്പാ ഓടി വായോ, 

നമ്മുടെ ഉമ്മന്‍ചാണ്ടി സാറിന്റെ 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ, 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ
 

ഭഗവാനെ ഇതാര്

എടീ മക്കളെ ജാനകി, കാർത്തിയാനി

പാർവതി വേഗം വരീൻ, നമ്മുടെ 

ഉമ്മൻചാണ്ടി സാറിന്റെ 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ, 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ
 

പടച്ചോനെ ഇതാര്

ഐശത്തേ, നഫീസാ, ഫാത്തിമാ

ഓടി വാ, നമ്മുടെ ഉമ്മൻചാണ്ടി സാറിന്റെ 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ.. 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ
 

തമ്പുരാനെ ഇതാര്

മുഹമ്മദേ, നാസറേ, ഇബ്രാഹിമേ

വേഗം വന്നോളീൻ, നമ്മുടെ 

ഉമ്മൻചാണ്ടി സാറിന്റെ 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ.. 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ

English Summary:

Malayalam Poem ' Chiri Kando ' Written by Noorfathima N.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com