ADVERTISEMENT

ഞാൻ മാന്യൻ; 'ഞാനും' മാന്യൻ.

'അതെ,

ഞാനും നീയും മാന്യന്മാർ!'

അപ്പോൾ,

ഈ പകൽമാന്യനാര്?
 

ഞങ്ങളൊരു സംവാദത്തണലിലിരുന്നു.

ഞാൻ പറഞ്ഞു, "അതവനാണ്."

ശരിയാണെന്നു മറ്റവൻ തലയാട്ടി.
 

അന്നേരം,

അവിടെയെത്തിയ ആ 'അവനും'

അവന്റെ ചൂണ്ടുവിരൽ പുറത്തേക്കു നീട്ടി;

ശരിയാണെന്നു ഞങ്ങളും തലയാട്ടി.
 

അങ്ങനെ,

വന്നെത്തിയ ഓരോ ചൂണ്ടുവിരലും

വരുത്തിയ അപരന്മാർ

വട്ടം കൂട്ടുന്ന സംവാദത്തണലിൽനിന്നും 

കണ്ണെത്താ ദൂരവും കാതെത്താ ദൂരവും

മനസെത്താ ദൂരവും താണ്ടി

ചൂണ്ടുവിരലുകൾ പാഞ്ഞുകൊണ്ടിരുന്നു.
 

എന്നിട്ടും,

ആ 'പകൽമാന്യന്‍' മാത്രം

സംവാദത്തണലിലെത്തിയില്ല;

അവനൊരു 'ഗൂഢവാദ സങ്കൽപ' തോടിൽ

സുഷുപ്തിയിലായിരുന്നു!
 

അവസാനം,

അസ്തമയത്തിന്റെ അതിർവരമ്പ്

കടന്നാക്രമണത്തിനെത്തിയപ്പോൾ

'അതവൻ' തന്നെയെന്ന പതിവു കിണ്ടാട്ടംകൊണ്ട്  

ആ സംവാദത്തണൽ താനെ പിരിഞ്ഞു.
 

പുറത്ത്,

കാത്തുക്കിടന്നിരുന്ന യു എഫ് ഒ പേടകങ്ങളിൽ

കേറിപ്പോയവരിൽ ചിലർക്കപ്പോൾ

ഉടലില്ലായിരുന്നു; ചിലർക്കു തലയും!

English Summary:

Malayalam Poem ' Anyagrahajeevi ' Written by Sathish Kalathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com