ADVERTISEMENT

ഗതികെട്ട സ്മരണകൾ 

തിരികത്തും രാത്രിയിൽ 

അഴലിന്റെ നൃത്തം 

തിമിർക്കുമെൻ മനസ്സിൽ 
 

അന്ത്യത്തിലന്ത്യത്തിൽ 

ചിന്തിച്ചു കൊണ്ടെന്നും 

വെഞ്ചാമരം വീശും 

മൃതി തൻ നിഴലുകൾ ,
 

മോഹത്തിനായെന്നോ  

ബലിയിട്ടതൊക്കെയും 

ജീവിതമെന്നോർത്തു -

തപിച്ചു തുടങ്ങുമ്പോൾ 
 

ഓരോ നിമിഷവും ദുഃഖം

വിളമ്പിയൊടുവിൽ 

മരിച്ചയെൻ സ്വപ്നമേ 

നിനക്കെന്നന്ത്യാഭിവാദനം 

English Summary:

Malayalam Poem ' Nalam ' Written by Nibin Kallikkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com