ADVERTISEMENT

നിറച്ചാർത്തേകിയ

സ്വപ്നങ്ങളൊക്കെയും 

മഴ കാത്തിരിക്കും

വേഴാമ്പലായ്
 

തെന്നലൊന്നുലച്ച

ദാവണിത്തുമ്പിനാൽ

മുഖം മറച്ചൊരുണ്ണിയും

അമ്മേയെന്നു കേഴുന്നു
 

വിടരും മുമ്പേ തന്നെ

പിച്ചിച്ചീന്തിയപ്പോൾ

തകർന്നുടഞ്ഞതൊരു

ബാല്യമെന്നോർക്കുക
 

നിറമാർന്ന കൗമാരങ്ങൾ

ചിറകറ്റ വസന്തതുമ്പികൾ

ഉടഞ്ഞ ചില്ലുപാത്രമായ്

തടവറയ്ക്കുള്ളിലാകയായ്
 

ആരുടേയോ പേക്കൂത്തിൽ

കന്യകാത്വം നഷ്ടമായ്

ജന്മം നികൃഷ്ടയായവർ

കണ്ണീരില്ലാത്ത ജന്മങ്ങളോ
 

ലോകമേറ്റു ചൊല്ലുന്ന

വായ്ത്താരികളാൽ മാത്രം

നീതി നിഷേധിക്കപ്പെട്ടവർ

അവരും മാനവരെന്നോർക്കുക.

English Summary:

Malayalam Poem ' Vaaytharikal ' Written by Suma Raveendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com