ADVERTISEMENT

മകനേ നിനക്കുമുണ്ടൊരച്ഛൻ 

മകനേ നിനക്കുമുണ്ടൊരമ്മ

മകനെ നിനക്കുമുണ്ടൊരനുജൻ

മകനെ നിനക്കുമുണ്ടൊരു ജ്യേഷ്ഠൻ
 

നീ അറിഞ്ഞില്ലേ എൻ മകൻ 

അലറിക്കരഞ്ഞതും

നീ അറിഞ്ഞില്ലേ എൻ മകൻ 

യാചിച്ചു വീണതും
 

നീ അറിഞ്ഞില്ലേ

ജീവന്റെ സ്പന്ദനം 

അണയാതിരിക്കുവാൻ

കേണപേക്ഷിച്ചതും
 

ഒരു തുള്ളി വെള്ളത്തിനായ് 

പിടഞ്ഞീടുമ്പോൾ

കാണാത്ത കണ്ണുകൾ 

താനേ അടഞ്ഞതും
 

നീ അറിഞ്ഞില്ലേ നിന്റെ 

തോൾ ചേർന്ന് നടന്നതും

നീ അറിഞ്ഞില്ലേ നിന്റെ

കൈ ചേർത്ത് പിടിച്ചതും
 

നീ അറിഞ്ഞില്ലേ നിൻ അങ്കണ തിരുമുറ്റം

നീ അറിഞ്ഞില്ലേ നിൻ അക്ഷര ബാല്യവും

നീ അറിഞ്ഞില്ലേ നിൻ പുസ്തക താളിൽ

ഉതിർക്കുന്നൊരീ പച്ച മാംസത്തിൻ ഗന്ധവും
 

അറിവിന്റെ തിരുമുറ്റം

നിണമണിഞ്ഞൊഴുകുമ്പോൾ

കഴുകന്റെ കണ്ണുകൾ പാറിപ്പറക്കുന്നു

പിന്നെയും കലി കാലനായ് വീണ്ടും

നിറങ്ങൾ ചാലിച്ചൊരീ കലാലയത്തിങ്കലും
 

പിഞ്ചു പൈതങ്ങൾ തൻ

കരൾ പറിച്ചീടുവാൻ

പിന്നെയും പിന്നെയും 

പാറിപ്പറക്കുന്നു 

ഇരുൾ പറ്റി അണയുന്ന

കഴുകന്റെ ദംഷ്ട്രകൾ.

English Summary:

Malayalam Poem ' Nee Arinjille ' Written by Saneesh Chottanikkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com