ADVERTISEMENT

ഉത്രാടരാവിന്റെ മൂവന്തിചോപ്പിൽ നിറയെ 

തിരുവോണപ്പുലരിതൻ പൊന്നോളം 

പൂവാകച്ചോട്ടിലെ തുമ്പപ്പൂ പെണ്ണൊരുങ്ങി 

കൈതപ്പൂത്തുമ്പിന്മേലെ പൂത്തുമ്പികളിലൂയലാടി 

തെന്നൽക്കുളിർ തൊട്ടപ്പോഴെൻ മന്ദാരപ്പൂവുണർന്നു 

മുക്കുറ്റിക്കൂട്ടിനായി മൂവന്തിപ്പെണ്ണ് വന്നു
 

ചെന്തേൻകുടം പോലെയെന്റെ

ആമ്പൽപ്പൂ പെണ്ണ് ചിരിച്ചു 

മനസ്സിന്റെ യവനിക നീക്കി

ഓണനിലാവരങ്ങൊരുങ്ങി 

ഉണ്ണികളോ ചേർന്നൊരുങ്ങി 

ആമോദരാവൊരുങ്ങി.

English Summary:

Malayalam Poem ' Onaravu ' Written by Mincy Michael

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com