ADVERTISEMENT

മകളെന്ന പട്ടത്തിൽ നിന്ന് അന്നാദ്യമായി 

മറ്റൊരു വീട്ടിൽ അവളെത്തി...

സമൂഹമധ്യേ അവളിലൊരു കർത്തവ്യ 

പട്ടമായിരുന്നു അത്.

ഒരുപാട് തിരിച്ചറിവുകളിലേക്കായിരുന്നു 

അവളെ നയിച്ചത്.
 

ചുറ്റുമുള്ള മനുഷ്യരെല്ലാം പറഞ്ഞു 

ഇനി നിന്റെ ജീവിതം അവർക്ക് 

അടിമപ്പെട്ടിരിക്കുന്നു..

അവളുടെ മനമാകെ സങ്കടം തുളുമ്പി..

അവളുടെ ആഗ്രഹങ്ങളെല്ലാം 

ഇനി എന്തു ചെയ്യും?
 

മാതാപിതാക്കളുടെ മുമ്പിൽ എങ്ങനെ 

നല്ലൊരു ജോലി വാങ്ങി വരാം

എന്ന ചിന്തയിൽനിന്നും 

അവളൊരുപാട് ആലോചിച്ചു എങ്ങനെ 

നല്ലൊരു മരുമകൾ ആകാം എന്നതിലെത്തി..
 

ചിന്തകൾ കൂടൂ കൂട്ടി നിൽക്കെ 

അവളെ ഒന്ന് തട്ടി നോക്കിയിട്ട് അവളോട് പറഞ്ഞു

മോളെ നീയും ഞങ്ങളെ വീട്ടിലെ മോൾ തന്നെയാണ്.

അന്നവിടെ അവൾ അവളുടെ അമ്മയെ കണ്ടു.

English Summary:

Malayalam Poem ' Aval ' Written by Ameena Narghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com