ADVERTISEMENT

ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി വന്ന ഒരു പേരാണ് നടി ഹണി റോസിന്റേത്. ആർസിബി മത്സരത്തിൽ ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പേരിൽ വന്ന എക്സ് ഐഡിയിലെ ട്വീറ്റ്. ഹണി റോസിന്റെ പേരിലുള്ള ഫാന്‍സ് അക്കൗണ്ടിൽ നിന്നും വന്ന ട്വീറ്റ് ആണിത്. വെരിഫൈഡ് ആയ അക്കൗണ്ട് ആയതിനാൽ ട്വീറ്റ് നിമിഷ നേരം കൊണ്ട് വൈറലായി മാറി.

സംഗതി കാര്യമായി മാറിയതോടെ ഫാൻസ് അക്കൗണ്ടിൽ നിന്നും ട്വീറ്റ് നീക്കം ചെയ്തു. എന്നാൽ ഹണി റോസിന്റെ യഥാർഥ ഐഡിയിൽ നിന്നുമാണ് ട്വീറ്റ് വന്നതെന്നാണ് ആരാധകരടക്കം കരുതിയത്. മാത്രമല്ല ഇക്കാര്യത്തിൽ നടി വിശദീകരണം നൽകാതിരുന്നതും വാർത്ത തെറ്റായ രീതിയിൽ പടരാൻ കാരണമായി. ഹണി റോസിന് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മാത്രമാണ് ഔദ്യോഗിക അക്കൗണ്ട് ഉള്ളത്.

എക്സ് പ്ലാറ്റ്‌ഫോമിലെ ‘ഹണി റോസ് ഒഫിഷ്യൽ’ എന്ന ഫാൻ അക്കൗണ്ടിന് മുപ്പത്തിമൂവായിരം ഫോളോവേഴ്സ് ആണുള്ളത്. അഭിനേതാക്കളുടെ പേരിലും രാഷ്ട്രീയക്കാരുടെയും പേരിൽ ഇതുപോലെ നിരവധി ഫാൻ/ പാരഡി അക്കൗണ്ടുകൾ എക്സ് പ്ലാറ്റ്ഫോമുകളിലുണ്ട്. അതിൽ പലതും വെരിഫൈഡ് ആണെന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

English Summary:

Fan Account Frenzy: Honey Rose Parody Posts Go Viral During RCB Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com