ADVERTISEMENT

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട നടൻ കൃഷ്ണകുമാറിനെ അഭിനന്ദിച്ച് ഭാര്യ സിന്ധു കൃഷ്ണ.  മത്സരത്തിന്റെ വിധി വന്നശേഷം കൃഷ്ണകുമാർ പങ്കുവച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് സിന്ധു തന്റെ ഭർത്താവിന്റെ പ്രയത്നങ്ങളെ അഭിനന്ദിച്ചത്. ധൈര്യപൂർവം ഇലക്ഷൻ നേരിടുകയും കൊല്ലത്ത് ബിജെപിക്ക് ഗണ്യമായ വോട്ട് വർധനവ് ഉണ്ടാക്കിയതിനും അഭിനന്ദനങ്ങളെന്ന് സിന്ധു കൃഷ്ണ കുറിച്ചു.  കൊല്ലത്തെ പരിമിതികളുടെ നടുവിൽ ചുരുങ്ങിയ ദിവസങ്ങളിലെ പ്രചാരണം മാത്രം ഉണ്ടായിട്ടുകൂടി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്‌ചവച്ചതെന്നും ഇനിയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ മുന്നിലുണ്ടാകുമെന്നുമാണ് മത്സരവിധി വന്നതിനു ശേഷം കൃഷ്ണകുമാർ കുറിച്ചത്. 

‘‘എല്ലാ പ്രയത്നങ്ങൾക്കും കൊല്ലത്തു സംഭവിച്ച വോട്ട് വിഹിതത്തിലെ ഗണ്യമായ വർധനവിനും അഭിനന്ദനങ്ങൾ. ഇനിയും പരിശ്രമിക്കുക, കഠിനാധ്വാനം ചെയ്യുക, വിജയം ഒരു നാൾ വരും.  ഈ പരിശ്രമങ്ങളെല്ലാം ഫലം കാണും.’’സിന്ധു കൃഷ്ണ കുറിച്ചു 

അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ പ്രതികരണവുമായി കൃഷ്ണകുമാറും എത്തുകയുണ്ടായി. ‘‘2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധി വന്നിരിക്കുകയാണ്. കേരളത്തിൽ, തൃശൂർ മണ്ഡലത്തിൽ നമ്മുടെയെല്ലാം പ്രിയങ്കരനായ സുരേഷേട്ടൻ ചരിത്രവിജയം നേടുകയും, മറ്റുള്ള ലോക്‌സഭാ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്‌തു. 

കൊല്ലത്തും പരിമിതികളുടെ നടുവിൽ ചുരുങ്ങിയ ദിവസങ്ങളിലെ പ്രചാരണം മാത്രം ഉണ്ടായിട്ടുകൂടി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്‌ചവച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വോട്ട് ഷെയർ 10.67 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർധിപ്പാക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. എനിക്ക് വോട്ട് നൽകി എന്നിൽ വിശ്വാസം അർപ്പിച്ച എല്ലാ വോട്ടർമാരോടും എന്റെ നന്ദിയും കടപ്പാടും ഈയവസരത്തിൽ അറിയിക്കുകയാണ്. തുടർന്നും കൊല്ലത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കുകയും അതിനുള്ള പരിഹാരം കണ്ടെത്തി കൊല്ലത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.  നന്ദി.’’ കൃഷ്ണകുമാർ കുറിച്ചു.  

English Summary:

Sindhu Krishna Praises Krishnakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com