ADVERTISEMENT

അംബാനിക്കല്യാണത്തിൽ പങ്കെടുത്തവരെന്നും പങ്കെടുക്കാത്തവരെന്നും സെലിബ്രിറ്റികളെ തരം തിരിക്കാൻ ഒരുങ്ങുകയാണ് സോഷ്യൽമീഡിയ. ഭംഗിയിൽ ഒരുങ്ങി, പഴയ പരിചയങ്ങൾ പുതുക്കി താരങ്ങൾ എത്തുന്നതും നോക്കിയിരിക്കുന്ന പ്രേക്ഷകർക്ക് വിരുന്ന് തന്നെയായി അംബാനിക്കല്യാണമാമാങ്കം. 

നിരവധി പേർ പങ്കെടുത്ത വിവാഹമായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. സിനിമാരംഗത്തെ വൻപേരുകൾ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തു. താരങ്ങളുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. കൂട്ടത്തിൽ ദക്ഷിണേന്ത്യൻ താരങ്ങൾ കൂടിയെത്തിയതോടെ അരങ്ങ് കേമമായി. ഇപ്പോൾ അനന്ത്–രാധിക വിവാഹത്തിനെത്തിയ നയൻതാര പങ്കുവച്ച ചിത്രമാണ് സമൂഹമാധ്യങ്ങളിൽ ശ്രദ്ധനേടുന്നത്.  ധോണിയും സാക്ഷിയും വിഘ്‌നേഷും നയൻതാരയും ഒന്നിച്ചുള്ള ചിത്രത്തിനു നിരവധിപേരാണ് സ്നേഹം അറിയിക്കുന്നത്.

'ദി മോസ്റ്റ് സ്വീറ്റസ്റ്റ് സർ ആൻഡ് മാം' എന്നാണ് നയൻ‌താര ധോണിയേയും സാക്ഷിയേയും വിശേഷിപ്പിച്ചിരിക്കുന്നത്. 'നിങ്ങളാണ് സ്നേഹം' എന്നും നയൻതാര കാപ്‌ഷനിൽ ചേർത്തു. 

'എന്തൊരു മനോഹരമായ ഫ്രെയിം' , 'ഇതാണ് യഥാർത്ഥ താരചിത്രം' എന്നെല്ലാം പ്രേക്ഷകർ കമന്റുകൾ ചേർത്തു.

English Summary:

Nayantara has described Dhoni and Sakshi as 'The Sweetest Sir and Ma'am'. Nayanthara also added 'You are love' in the caption.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com