ADVERTISEMENT

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ നിലപാട് വ്യക്തമാക്കി നടി മഞ്ജു സുനിച്ചൻ. പുതിയ തലമുറയെക്കുറിച്ച് അഭിമാനം തോന്നിയിരുന്ന തന്നെപ്പോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നുവെന്ന് മഞ്ജു പറയുന്നു. ഇതുപോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് സ്വന്തം മക്കളെ എങ്ങനെ പറഞ്ഞയ‌യ്ക്കുമെന്നും നടി ചോദിക്കുന്നു.

‘‘ഇത് പറയാതിരിക്കാൻ വയ്യ.. ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ.. ഇതാണോ ഈ വയസ്സിനിടയ്ക്ക് നിങ്ങൾ പഠിച്ചത്. നിങ്ങൾ ഇപ്പൊൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കാതെ നോക്കി നിന്ന നിങ്ങൾ.. കുട്ടികളെ നിങ്ങൾ എന്താണു പഠിച്ചത്..കുറ്റബോധം തോന്നുന്നില്ലേ.. 

ഇതിന് എന്ത് പ്രധിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളജ് അധികൃതർക്കും പറയാനുള്ളത്.. ആ അമ്മയ്ക്ക് എന്ത് മറുപടി കൊടുക്കും നിങ്ങൾ.. അച്ഛന്.. അവന്റെ സുഹൃത്തുക്കൾക്ക്... പുതിയ തലമുറയെക്കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു.. 

നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങ്ങളുടെ മക്കളെ എങ്ങെൃനെ പറഞ്ഞയയ്ക്കും.. ദയവു ചെയ്ത് ഇതിന്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല.’’–മഞ്ജു സുനിച്ചന്റെ വാക്കുകൾ.

English Summary:

Manju Pathrose reacts on student JS Sidhartha death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com