ADVERTISEMENT

ബിഗ്ബോസ് താരവും യൂട്യൂബറുമായ അബ്ദു റോസിക് വിവാഹിതനാകുന്നു. അബ്ദു തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്ത പങ്കുവച്ചത്. കഴിഞ്ഞ മാസം ഷാര്‍ജയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ജൂലൈ ഏഴിനായിരിക്കും വിവാഹം. 19കാരിയായ അമീറ ആണ് വധു.

ഫെബ്രുവരിയിൽ ദുബായിലെ ഒരു മാളിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ടുകൾ. യുവതിയുടെ ചിത്രങ്ങളടക്കമുള്ള മറ്റു വിവരങ്ങൾ താരം പങ്കുവച്ചിട്ടില്ല. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. 

യുട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് അബ്ദു റോസിക്. താജിക്കിസ്ഥാൻ ഗായകനായ അബ്ദു ശ്രദ്ധനേടുന്നത് ഹിന്ദി ബിഗ് ബോസ് സീസണ്‍ 16ല്‍ മത്സരാർഥിയായി എത്തിയതോടെയാണ്. എന്നാല്‍ പ്രഫഷനൽ ബാധ്യതകൾ കാരണം സ്വമേധയാ അദ്ദേഹം ബിഗ് ബോസിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.  

English Summary:

Bigg Boss 16 fame Abdu Rozik gets engaged to Amira: See Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com