ADVERTISEMENT

ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം പ്രിയ നായിക ശാരി, 'ഗായത്രീദേവി എന്റെ അമ്മ' എന്ന മെഗാ പരമ്പരയിലൂടെ മലയാളികളുടെ മുന്നിലേക്ക് വീണ്ടുമെത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഒരു അമ്മയുടെയും മകൻ്റെയും ശക്‌തമായ ആത്മബന്ധമാണ് പരമ്പരയുടെ കാതൽ. ശാരിയോടൊപ്പം മകനായി എത്തുന്നത് യുവതാരം നുബിൻ ആണ്. കൂടാതെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരരായ നിരവധി അഭിനേതാക്കളും പരമ്പരയിൽ അണിനിരക്കുന്നു. 

ജയറാം എന്ന വ്യക്‌തി, ബിസിനസിലും വ്യക്തി ജീവിതത്തിലും തകർച്ചകൾ നേരിടുന്നതിന്റെ പേരിൽ, ഭാര്യയായ ഗായത്രീ ദേവിയെ നിരന്തരം ഉപദ്രവിക്കുന്നു. അഭിഷേക് എന്ന അവരുടെ മകന് ഒരേയൊരു ജീവിതലക്ഷ്യമേ ഉള്ളൂ. അമ്മയെ ഈ ക്രൂരതയിൽ നിന്നും രക്ഷിക്കുക, മിച്ചപ്പെട്ട ജീവിതസാഹചര്യം നൽകുക. അങ്ങനെ, ജയറാമിൽ നിന്നും രക്ഷപ്പെട്ട്, പുതിയ ജീവിതം ആരംഭിക്കുന്ന അഭിഷേക് - ഗായത്രീദേവി എന്നിവരിലൂടെ കഥ പുരോഗമിക്കുന്നു. 

ജൂലൈ 22 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്ന ഈ പരമ്പര, ടിവിയിൽ എല്ലാ ദിവസവും രാത്രി 7:30ന് പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. കൂടാതെ എപ്പോൾ വേണമെങ്കിലും മനോരമമാക്‌സിലും പരമ്പര സ്ട്രീം ചെയ്യാവുന്നതാണ്. കൂടാതെ കാണാതെ പോയ എപ്പിസോഡുകളും മനോരമമാക്‌സിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം. മലയാളികളുടെ മനസ്സ് കീഴടക്കാൻ ഒരുങ്ങുന്ന ഈ പരമ്പര മറക്കാതെ കാണുക.

English Summary:

'Gayathreedevi Ente Amma' at Mazhavil Manorama from 22nd July every day at 7:30 PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com